സംഘപരിവാർ സംഘടനകൾ പോലും പറയാൻ മടിക്കുന്ന തീവ്ര വർഗ്ഗീയത പൊതു സമൂഹത്തിനു മുന്നിൽ പറഞ്ഞ സജി ചെറിയാൻ മന്ത്രിസ്ഥാനത്തും ജനപ്രതിനിധിയായും തുടരാൻ അർഹനല്ലെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് എ പി അനിൽകുമാർ എം.എൽ.എ

Spread the love

ജനപ്രതിനിധികളുടെ ജാതിയും മതവും നോക്കി തരം തിരിച്ച് കണക്കെടുപ്പു നടത്താൻ സജി ചെറിയാന് അനുവാദം കൊടുത്തവർ സമൂഹത്തിലുണ്ടാക്കുന്ന ആഴത്തിലുള്ള മുറിവിന് സമാധാനം പറയേണ്ടിവരും.ജനസംഖ്യയിൽ തുലോം കുറവായ മത ന്യൂനപക്ഷങ്ങളിൽപ്പെട്ട നേതാക്കളെ രാഷ്ട്രപതിയും മുഖ്യമന്ത്രിയുമൊക്കെ ആക്കിയ പ്രസ്ഥാനമാണ് ഇൻഡ്യൻ നാഷണൽ കോൺഗ്രസ്.കഴിഞ്ഞ കുറേ നാളുകളായി പച്ചവെള്ളത്തിൽ തീപിടിപ്പിക്കുന്ന വർഗ്ഗീയത പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിക്കുന്ന പണി ചെയ്യുന്ന സജി ചെറിയാൻ തെറ്റുതിരുത്തി പൊതു സമൂഹത്തോട് മാപ്പുപറയണമെന്നും അനിൽകുമാർ പറഞ്ഞു.

അതി വൈകാരികമായ രീതിയിൽ വർഗ്ഗീയത പ്രസംഗിച്ച് സമൂഹത്തെ ഭിന്നിപ്പിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം കൂടിയായ സജി ചെറിയാന് മൗനാനുവാദം കൊടുത്തിട്ടുണ്ടോയെന്ന് സി പി എമ്മിന്റെ അഖിലേന്ത്യാ നേതൃത്വം വ്യക്തമാക്കണമെന്നും എ പി അനിൽകുമാർ പറഞ്ഞു.

Author

Leave a Reply

Your email address will not be published. Required fields are marked *