കെപിസിസി കായിക വേദിയുടെ നേതൃത്വത്തില്‍ കായിക കേരളം കിതച്ച പത്തുവര്‍ഷം എന്ന വിഷയത്തില്‍ ഏകദിന സ്‌പോട്‌സ് സെമിനാര്‍ ജനുവരി 29ന് രാവിലെ 10ന് കെപിസിസി ആസ്ഥാനത്ത് നടക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശാന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച കായിക വേദി നേതാക്കളെയും ജില്ലാ സ്‌പോട്‌സ് കൗണ്‍സിലുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ ചടങ്ങളില്‍ ആദരിക്കും.കെപിസിസി കായിക വേദി സംസ്ഥാന അധ്യക്ഷന്‍ എസ് നജുമുദ്ദീന്‍ അധ്യക്ഷത വഹിക്കും. കായിക ജേണലിസ്റ്റുകളായ സനില്‍ പി തോമസ്, അനസര്‍രാജ്,ധ്യാന്‍ ചന്ദ് അവാര്‍ഡ് ജേതാവായ കെസി ലേഖ, ഒളിബിക്‌സ് അസോസിയേഷന്‍ സെക്രട്ടറി എസ് രാജീവ്, അര്‍ജ്ജുന അവാര്‍ഡ് ജേതാവായ ടോംജോസഫ്, ചാണ്ടി ഉമ്മന്‍ എംഎല്‍എ എന്നിവരും പങ്കെടുക്കും.