ക്ഷേമ ബജറ്റ്
തെരഞ്ഞെടുപ്പു വര്‍ഷത്തില്‍, 14,500 കോടിയില്‍ പരം രൂപ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കും 3800 കോടിയിലധികം രൂപ പിന്നോക്ക വിഭാഗം വനിതകള്‍ക്ക് പുതുതായി പ്രഖ്യാപിച്ച പദ്ധതികള്‍ക്കുമായി നീക്കി വെച്ച 2026 ലെ ബജറ്റ് തീര്‍ത്തും ജന ക്ഷേമ ബജറ്റാണെന്ന് മണപ്പുറം ഫിനാന്‍സ് എംഡിയും ചെയര്‍മാനുമായ വി പി നന്ദകുമാര്‍ അഭിപ്രായപ്പെട്ടു.
സാധാരണക്കാരുടെ ക്ഷേമമാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് ലക്ഷ്യം വെക്കുന്നത്. ആശ-അങ്കണ്‍ വാടി വര്‍ക്കര്‍മാരുടേയും സ്‌കൂള്‍ പാചകത്തൊഴിലാളികളുടേയും പ്രതിഫലം, ലൈഫ് മിഷന്‍, പിന്നോക്ക ,എസ്.സി എസ് ടി വിഭാഗം ക്ഷേമ പദ്ധതികള്‍ എന്നിവയ്ക്കായി കൂടുതല്‍ പണം വകയിരുത്തി. ഡിമാന്റു വര്‍ധിപ്പിയ്ക്കാനും ഉപഭോഗം കൂട്ടാനുമുള്ള പദ്ധതികള്‍ കേരളം പോലൊരു ഉപഭോക്തൃ സംസ്ഥാനത്തിന് തീര്‍ത്തും ഗുണകരമാണ്. കേരളത്തിന്റെ വ്യവസായ, അടിസ്ഥാന സൗകര്യ മേഖലകളിലേക്ക് കൂടുതല്‍ നിക്ഷേപം എത്തിക്കുന്ന വളര്‍ച്ചോന്മുഖ ബജറ്റ് കൂടിയാണിത്.
വിഴിഞ്ഞം തുറമുഖത്തിന്റെ തുടര്‍ വികസനം, ഡീസല്‍ പെട്രോള്‍ വാഹനങ്ങള്‍ ഇലക്ട്രിക് വാഹനങ്ങളാക്കുന്നതിന് ധന സഹായം, സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ വികസിപ്പിക്കുന്നതിലുള്ള ഊന്നല്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ആരോഗ്യം, സ്‌കൂള്‍ വിദ്യാഭ്യാസ മേഖലകള്‍ പരമ്പരാഗത വ്യവസായങ്ങളായ കശുവണ്ടി, കയര്‍, നെല്ല്, പഴം, പച്ചക്കറികള്‍ എന്നിങ്ങനെ എല്ലാ മേഖലകളേയും ബജറ്റ് കണക്കിലെടുത്തിട്ടുണ്ട്. അടിസ്ഥാന തൊഴിലാളി വര്‍ഗത്തേയും സര്‍ക്കാര്‍ ജീവനക്കരേയും പരിഗണിച്ച ബജറ്റ് സാമ്പത്തിക അളവുകോലുകള്‍ക്കപ്പുറം കൂടുതല്‍ ശക്തമായ രാഷ്ട്രീയ അടിയൊഴുക്കാണ് പ്രകടിപ്പിക്കുന്നത്. നന്ദകുമാര്‍ വിലയിരുത്തി.