
മുന്‍ മുഖ്യമന്ത്രി എകെ ആന്റണി,എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വിഡി സതീശന്,കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല,ശശി തരൂര്‍, മുന്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന്,യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് പിസി വിഷ്ണുനാഥ്, കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍, കെപിസിസി ഭാരവാഹികളായ വിഎസ് ശിവകുമാര്‍, പന്തളം സുധാകരന്,എംഎ വാഹിദ്, എം.ലിജു,പാലോട് രവി, ശരത്ചന്ദ്ര പ്രസാദ്,എം വിന്‍സന്റ്,മണക്കാട് സുരേഷ്,എംഎം നസീര്‍,പഴകുളം മധു,ദീപ്തി മേരി വര്‍ഗീസ്,ആര്.ലക്ഷ്മി, മരിയാപുരം ശ്രീകുമാര്‍, വര്‍ക്കല കഹാര്‍,കെപി നൗഷാദ് അലി, ഇബ്രാഹിംകുട്ടി കല്ലാര്‍,ഡിസിസി പ്രസിഡന്റ് എന്‍.ശക്തന് തുടങ്ങിയവര്‍ പങ്കെടുത്തു. രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വ ദിനാചരണം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി വിപുലമായി ആചരിച്ചു. പഞ്ചായത്തുതലങ്ങളില്‍ തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ച് മഹാത്മാഗാന്ധി തൊഴിലുറപ്പ് സംരക്ഷണ സംഗമവും നടന്നു.