ലോസ് ആഞ്ചലസ് ഇന്ത്യൻ കോൺസുലേറ്റിൽ റിപ്പബ്ലിക് ദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു

Spread the love

ലോസ് ആഞ്ചലസ് : ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77-ാം റിപ്പബ്ലിക് ദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. ലോസ് ആഞ്ചലസ് ഡൗൺടൗണിലെ കാലിഫോർണിയ ക്ലബ്ബിൽ നടന്ന ചടങ്ങിൽ പ്രമുഖ രാഷ്ട്രീയ നേതാക്കളും നയതന്ത്രജ്ഞരും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.

ലോസ് ആഞ്ചലസിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഘടിപ്പിക്കുന്ന ആദ്യ റിപ്പബ്ലിക് ദിന വിരുന്നാണിത്.

കോൺഗ്രസ് അംഗം ബ്രാഡ് ഷെർമാൻ, എൽ.എ സിറ്റി കൗൺസിൽ അംഗം നിത്യ രാമൻ, ബെവർലി ഹിൽസ് മേയർ ഡോ. ഷാരോണ നസാരിയൻ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

ഇന്ത്യ ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറിയെന്നും സാങ്കേതികവിദ്യയിലും നവീകരണത്തിലും ഇന്ത്യ ആഗോള നേതൃത്വത്തിലേക്ക് ഉയരുകയാണെന്നും കോൺസൽ ജനറൽ ഡോ. കെ.ജെ. ശ്രീനിവാസ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

ശാസ്ത്ര-സാംസ്കാരിക മേഖലകളിലെ സമഗ്ര സംഭാവനകൾ പരിഗണിച്ച് പ്രശസ്ത ഭൗതികശാസ്ത്രജ്ഞൻ ഡോ. മണി ഭൗമിക്, തബല മാസ്ട്രോ പണ്ഡിറ്റ് അഭിജിത് ബാനർജി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

സാങ്കേതികവിദ്യ, കാലാവസ്ഥാ സംരക്ഷണം, ഹോളിവുഡ്-ഇന്ത്യൻ സിനിമാ സഹകരണം തുടങ്ങിയ മേഖലകളിൽ കാലിഫോർണിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാകുമെന്ന് നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു.

ഭാരതീയ ക്ലാസിക്കൽ, നാടോടി നൃത്തരൂപങ്ങളുടെ കലാപ്രകടനങ്ങളോടെയാണ് ആഘോഷങ്ങൾ സമാപിച്ചത്.

Author

Leave a Reply

Your email address will not be published. Required fields are marked *