എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മെഡിക്കൽ ഉപകരണങ്ങൾ നൽകി ജോയ്ആലുക്കാസ് ഗ്രൂപ്പ്

Spread the love

കൊച്ചി: ആരോഗ്യ സ്ഥാപനങ്ങളിൽ നടത്തുന്ന സന്നദ്ധ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം ജനറൽ ആശുപത്രിയിലെ ഗ്യാസ്‌ട്രോ എൻറോളജി വിഭാഗത്തിലേക്ക് ആധുനിക മെഡിക്കൽ ഉപകരണങ്ങൾ കൈമാറി ജോയ്ആലുക്കാസ് ഗ്രൂപ്പ്. ആശുപത്രിയിൽ നടന്ന ചടങ്ങ് ഹൈബി ഈഡൻ എംപി ഉദ്‌ഘാടനം ചെയ്തു. ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് മുഖ്യാതിഥി ആയിരുന്നു. ജനറൽ ആശുപത്രികളിൽ കേരളത്തിൽ ആദ്യമായാണ് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം എറണാകുളം ജനറൽ ഹോസ്പിറ്റലിൽ ആരംഭിക്കുന്നത്. ഹൈബി ഈഡൻ എംപിയുടെ നിർദേശ പ്രകാരമാണ് ജോയ് ആലുക്കാസ് പദ്ധതിയ്ക്കായി 50 ലക്ഷം രൂപ അനുവദിച്ചത്.

മെഡിക്കൽ ചിലവുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ സർക്കാർ ആരോഗ്യ രംഗത്ത് കാര്യക്ഷമമായ വളർച്ച ആവശ്യമാണെന്ന് ഹൈബി ഈഡൻ എം പി പറഞ്ഞു. ഇത്തരത്തിൽ സുമനസുകളുടെ പിന്തുണയോടെ നമുക്ക് ആരോഗ്യ രംഗത്ത് ചരിത്രം സൃഷ്ടിക്കാൻ സാധിക്കുമെന്നും ജോയ്ആലുക്കാസ് ഗ്രൂപ്പ് നടത്തിയ പ്രവർത്തനം ഒട്ടനവധി സാധരണക്കാർക്ക് ഉപകാര പ്രദമാകുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ രംഗത്ത് കാര്യക്ഷമമായ ഇടപെടലുകളാണ് ജോയ്ആലുക്കാസ് ഗ്രൂപ്പ് നടത്തി വരുന്നതെന്നും ലോക ക്യാൻസർ ദിനത്തിൽ 1000 ക്യാൻസർ രോഗികൾക്ക് സഹായകരമാകുന്ന പദ്ധതിയ്ക്ക് തുടക്കം കുറിക്കുകയാണെന്നും ചടങ്ങിൽ മുഖ്യതിഥി ആയ ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു. കുട്ടികളുടെ ക്യാൻസർ ചികിത്സയ്ക്ക് വേണ്ടി തൃശൂർ കേന്ദ്രീകരിച്ച ഒരു ജീവകാരുണ്യ ഹോസ്പിറ്റൽ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. ജനറൽ ആശുപത്രിയിലെ സ്ഥിതിഗതികൾ നേരിട്ട് മനസിലാക്കിയ അദ്ദേഹം ഗ്യാസ്ട്രോ എന്ററോളജി വിഭാഗത്തിന് ബാക്കി ഉപകരണങ്ങൾ വാങ്ങുന്നതിന് 50 ലക്ഷം രൂപ കൂടി അനുവദിക്കുമെന്ന് ഉറപ്പ് നൽകി. ഇംഗ്ലണ്ടിൽനിന്നും ഇറക്കുമതി ചെയ്ത ആധുനിക ഉപകരണ സംവിധാനമാണ് ജനറൽ ആശുപത്രിയിലെ ഗ്യാസ്‌ട്രോ വിഭാഗത്തിന് കൈമാറിയത്. ലണ്ടനിലെ 30 വർഷത്തെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി തികച്ചും സൗജന്യമായി സർക്കാർ രംഗത്ത് പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ചു വന്ന ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ പൗലോസ് ജോർജിനെ ചടങ്ങിൽ അനുമോദിച്ചു.

എറണാകുളം എം എൽ എ ടി ജെ വിനോദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷാഹിർഷാ ആർ, ആർ എം ഒ ഡോ അമീറ, ഗ്യാസ്ട്രോ എന്ററോജിസ്റ്റ് ഡോ പൗലോസ് ജോർജ്, ചീഫ് നഴ്സിംഗ് ഓഫീസർ രേണുക സി സി, എച്ച് ഡി എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Ajith V Raveendran

Author

Leave a Reply

Your email address will not be published. Required fields are marked *