ഡാളസിലെ സംഗീതപ്രേമികൾക്കായി ‘സസ്നേഹം വാലന്റൈൻ’: കേരള അസോസിയേഷൻ ഓഫ് ഡാളസ് ഒരുക്കുന്ന സംഗീത സന്ധ്യ ഫെബ്രു-14 നു

Spread the love

ഡാളസിലെ സംഗീതപ്രേമികൾക്കായി കേരള അസോസിയേഷൻ ഓഫ് ഡാളസ് ‘സസ്നേഹം വാലന്റൈൻ’ എന്ന പേരിൽ സംഗീത വിരുന്ന് സംഘടിപ്പിക്കുന്നു. പ്രണയവും സൗഹൃദവും സംഗീതവും കോർത്തിണക്കി ഫെബ്രുവരി 14-നാണ് പരിപാടി നടക്കുന്നത്.

സമയം: വൈകുന്നേരം 5:30 മുതൽ രാത്രി 8:00 വരെ.
സ്ഥലം: 2707 Dove Creek Lane, Carrollton, TX 75006.
പ്രവേശനം: സൗജന്യമായിരിക്കും.

പാട്ടുപാടാൻ താല്പര്യമുള്ളവർക്ക് ഈ വേദിയിൽ അവസരമുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:
പാടാൻ ആഗ്രഹിക്കുന്നവർ ഫെബ്രുവരി 8-ന് മുൻപായി ആർട്ട് ഡയറക്ടർ ജിജി പി. സ്കറിയയെ (469-494-1035) വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.പങ്കെടുക്കുന്നവർക്ക് 2026-ലെ കെ.എ.ഡി (KAD) മെമ്പർഷിപ്പ് ഉണ്ടായിരിക്കണം.

പാടാൻ എത്തുന്നവർ പരിപാടി തീരുന്നത് വരെ ഇരുന്ന് സഹകലാകാരന്മാരെ പ്രോത്സാഹിപ്പിക്കണമെന്ന് അസോസിയേഷൻ അഭ്യർത്ഥിച്ചു.ഡാളസിലെ മലയാളി സംഗീതപ്രേമികളെല്ലാം ഈ വിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് സെക്രട്ടറി മഞ്ജിത്ത് കൈനിക്കര അറിയിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *