ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

Spread the love

ഹവായ് : ആക്ഷൻ സിനിമാ ലോകത്തെ ഇതിഹാസ താരം ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹവായിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് 86 വയസ്സുകാരനായ ചക്ക് നോറിസ് അന്തരിച്ചത്.

വൈറ്റ് ഹൗസിൽ നിന്നും പുറത്തേക്ക് വരുന്നതിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ് തന്റെ പ്രിയ സുഹൃത്തിനെ അനുസ്മരിച്ചത്.

തികച്ചും കരുത്തനായ ഒരു മനുഷ്യൻ (tough cookie). അദ്ദേഹത്തോട് ഒരു ഏറ്റുമുട്ടലിന് ആരും ആഗ്രഹിക്കില്ല, അത്രമേൽ ശക്തനായിരുന്നു അദ്ദേഹം. എന്റെ വലിയൊരു അനുഭാവിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ വിയോഗം തീർച്ചയായും വലിയൊരു നഷ്ടമാണ്.”

വെള്ളിയാഴ്ചയാണ് ചക്ക് നോറിസിന്റെ കുടുംബം മരണവാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബം പങ്കുവെച്ച കുറിപ്പിലെ പ്രധാന ഭാഗങ്ങൾ:

വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. മരണസമയത്ത് അദ്ദേഹം കുടുംബാംഗങ്ങളാൽ ചുറ്റപ്പെട്ടിരുന്നുവെന്നും സമാധാനപരമായാണ് അദ്ദേഹം യാത്രയായതെന്നും കുടുംബം അറിയിച്ചു.

“ലോകത്തിന് അദ്ദേഹം ഒരു ആയോധന കലാകാരനും നടനും കരുത്തിന്റെ പ്രതീകവുമായിരുന്നു. എന്നാൽ ഞങ്ങൾക്ക് അദ്ദേഹം ഒരു സ്നേഹനിധിയായ ഭർത്താവും പിതാവും മുത്തച്ഛനും സഹോദരനുമായിരുന്നു.”

തന്റെ അച്ചടക്കത്തിലൂടെയും കാരുണ്യത്തിലൂടെയും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ സ്വാധീനിക്കാൻ അദ്ദേഹത്തിന് സാധിച്ചുവെന്നും കുടുംബം അനുസ്മരിച്ചു.

‘വാക്കർ, ടെക്സസ് റേഞ്ചർ’ എന്ന ടെലിവിഷൻ പരമ്പരയിലൂടെയും നിരവധി ആക്ഷൻ ചിത്രങ്ങളിലൂടെയും അദ്ദേഹം ലോകപ്രശസ്തനാണ്.
ആയോധന കലയിൽ അദ്ദേഹത്തിന്റെ അസാമാന്യമായ കഴിവ് അദ്ദേഹത്തെ ലോകത്തെ തന്നെ മികച്ച ആക്ഷൻ താരങ്ങളിൽ ഒരാളാക്കി മാറ്റി.

ആർനോൾഡ് ശ്വാർസെനെഗർ, സിൽവസ്റ്റർ സ്റ്റാലോൺ, ജീൻ ക്ലോഡ് വാൻ ഡാം തുടങ്ങിയ പ്രമുഖ താരങ്ങളും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *