മെറ്റയിൽ വീണ്ടും വൻ പിരിച്ചുവിടൽ; ആയിരക്കണക്കിന് ജീവനക്കാർക്ക് ജോലി നഷ്ടമാകും

Spread the love

മെൻലോ പാർക്ക് : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ നിക്ഷേപം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മെറ്റ പ്ലാറ്റ്‌ഫോംസ് വീണ്ടും വൻതോതിൽ ജീവനക്കാരെ പിരിച്ചുവിടുന്നു. ഏകദേശം 8,000 ജീവനക്കാരെയാണ് (ആകെ ജീവനക്കാരുടെ 10%) ഈ ഘട്ടത്തിൽ ഒഴിവാക്കുന്നത്.

എഐ സാങ്കേതികവിദ്യയിൽ കൂടുതൽ കരുത്താർജ്ജിക്കുന്നതിനായി ഡാറ്റാ സെന്ററുകൾക്കും മറ്റ് അനുബന്ധ സൗകര്യങ്ങൾക്കും കൂടുതൽ തുക വകയിരുത്താനാണ് കമ്പനിയുടെ തീരുമാനം.

നിലവിലുള്ള പിരിച്ചുവിടലിന് പുറമെ, നികത്താനിരുന്ന 6,000 ഒഴിവുകൾ കൂടി മെറ്റ റദ്ദാക്കിയിട്ടുണ്ട്.

മെറ്റയ്ക്ക് പുറമെ സ്നാപ് , ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ പ്രമുഖ ടെക് കമ്പനികളും സമാനമായ രീതിയിൽ ജീവനക്കാരെ കുറയ്ക്കുകയും എഐ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നുണ്ട്.

അടുത്ത മാസം മുതൽ പിരിച്ചുവിടൽ നടപടികൾ പ്രാബല്യത്തിൽ വരുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു. സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ തൊഴിൽ വിപണിയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *