അമ്പലപ്പുഴയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നഴ്സ് മരിച്ചു

Spread the love

അമ്പലപ്പുഴ : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നഴ്സ് മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെയും മകളായ ആര്യമോളാണ് (26) മരിച്ചത്. വിദേശത്ത് ജോലിക്ക് പോകാനായി ആര്യ ബെംഗളൂരുവിലെ ജോലി രാജിവെച്ച് രണ്ടു മാസം മുൻപ് നാട്ടിലെത്തിയിരുന്നു. ഒരു മാസം മുൻപ് രോഗലക്ഷണങ്ങൾ കണ്ടതോടെ ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ നിന്ന് ചികിത്സ തേടി.

പിന്നീട് ഡിസ്ചാർജായി വന്ന ശേഷം വീണ്ടും രോഗലക്ഷണങ്ങൾ കണ്ടതോടെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ഒരാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞു. രോഗം കൂടിയതോടെ യുവതിയെ പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ആര്യ വെള്ളിയാഴ്ച രാവിലെയാണ് മരിച്ചത്. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. മത്സ്യത്തൊഴിലാളി കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ആര്യ. സഹോദരിമാർ: സൂര്യ, രേവതി.

Leave a Reply

Your email address will not be published. Required fields are marked *