ടെക്സാസിൽ വെടിയേറ്റ് മരിച്ച കുട്ടികൾക്ക് ആദരാഞ്ജലികളുമായി ക്നാനായ റീജിയണിലെ മിഷൻ ലീഗ് – സിജോയ് പറപ്പള്ളിൽ

ന്യൂ ജേഴ്‌സി: ടെക്സാസിലെ യുവാൽഡിയയിലെ പ്രൈമറി സ്കൂളിൽ വെടിയേറ്റ് മരിച്ച 19 കുട്ടികൾക്ക് അമേരിക്കയിലെ ക്നാനായ റീജിയണിലെ ചെറുപുഷ്‌പ മിഷൻ ലീഗ് അംഗങ്ങൾ പ്രാത്ഥനകൾ അർപ്പിച്ചു. ഈ കഴിഞ്ഞ ഞായറാഴ്ച ക്നാനായ റീജിയണിലെ വിവിധ ഇടവകളിൽ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ പരേതർക്കു വേണ്ടി മെഴിത്തിരികൾ... Read more »

വോളിബോൾ പ്രേമികൾക്കായി കാൻജ് വോളിബോൾ ടൂർണ്ണമെന്റ്

ന്യൂ ജേഴ്‌സി : മലയാളിയുടെ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അനേക വർഷങ്ങളായി കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി ( കാൻജ് ) സംഘടിപ്പിച്ചു വരാറുള്ള കാൻജ് വോളിബോൾ ടൂർണമെന്റ് 2022 ജൂൺ 18 ന്, ലോകോത്തര നിലവാരത്തിലുള്ള വോളീബോൾ രംഗത്തേക്ക്... Read more »

ജോഷ്വ ജോർജ് മാത്യു (30) ന്യുയോർക്കിൽ അന്തരിച്ചു

ന്യുയോർക്ക്: ബ്രൂക്ലിൻ സെന്റ് ബസേലിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ച് വികാരി ഫാ. ജോർജ് മാത്യവിന്റെയും അന്നമ്മ ജോർജിന്റെയും പുത്രൻ ജോഷ്വ ജോർജ് മാത്യു, 30, ന്യു യോർക്കിൽ അന്തരിച്ചു. സെയിൽസ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനായിരുന്നു. ചെങ്ങന്നൂർ മലയിൽ അയിരൂക്കുഴി (കാപ്പിതോട്ടത്തിൽ) കുടുംബാംഗമാണ് ഫാ. ജോർജ് മാത്യു.... Read more »

തിരിച്ചു വരവിന്‍റെ കാഹളമായി മാറി ഐഡിയ സ്റ്റാർ സിംഗർ ഇമ്രാൻ ഖാൻ ഈദ്‌ മെഗാ ഫെസ്റ്റ് 2022

റിയാദ്: ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദിന്റെ യുവജന വിഭാഗമായ യുവയുണൈറ്റഡ് അസീസിയ നെസ്റ്റോ ട്രെയിൻമാളിൽ ഒരുക്കിയ സ്റ്റാർ സിംഗർ ഇമ്രാൻ ഈദ് മെഗാഫെസ്റ്റിലൂടെ ഒരു ഇടവേളക്ക് ശേഷം തിരിച്ചുവരവിന്‍റെ വേദിയായി മാറി റിയാദ്, തന്റെ ശരീരഭാരം മാത്രമേ കുറഞ്ഞിട്ടുള്ളു . ആലാപന മികവ്... Read more »

ഹാജര്‍ നിലയില്‍ ഉന്നത നിലവാരം പുലര്‍ത്തിയ കുട്ടികളെ ആദരിച്ചു – സ്റ്റീഫന്‍ ചോളളംബേല്‍ (പി.ആര്‍.ഒ)

ചിക്കാഗോ : സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിലെ മതബോധന സ്‌കൂളില്‍ ഈ അധ്യയന വര്‍ഷത്തില്‍ ഹാജര്‍ നിലയില്‍ ഉന്നതനിലവാരം പുലര്‍ത്തിയ കുട്ടികളെ ആദരിച്ചു . 110 കുട്ടികള്‍ക്കാണ് ഹാജറിനുള്ള സമ്മാനങ്ങള്‍ ലഭിച്ചത് . മേയ് 22 ഞായറാഴ്ച 10 മണിക്ക് നടന്ന വിശുദ്ധ... Read more »

കാനഡയിലെ പ്രഥമ ക്‌നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു – സന്തോഷ് മേക്കര (പി.ആര്‍.ഒ)

സൈന്യങ്ങളുടെ കര്‍ത്താവെ അങ്ങയുടെ വാസ സ്ഥലം എത്ര മനോഹരം, അന്യ സ്ഥലത്ത് ആയിരം ദിവസത്തേക്കാള്‍ അങ്ങയുടെ സന്നിധിയില്‍ ഒരു ദിവസം ആയിരിക്കുന്നത് എത്ര അഭികാമ്യം എന്ന സങ്കീര്‍ത്തകന്റെ പ്രാര്‍ത്ഥനയോടു ചേര്‍ന്നു ദൈവജനത്തിന്റെ പ്രാര്‍ത്ഥനാ മഞ്ജരികള്‍ അലയടിച്ച അന്തരീക്ഷത്തില്‍ ലണ്ടന്‍ സേക്രെട്ട് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്കാ... Read more »

റവ.ഡോ.ഭാനു സാമുവലിന് ചിക്കാഗൊ എക്യൂമെനിക്കല്‍ സമൂഹം യാത്രയയപ്പ് നല്‍കി – ബഞ്ചമിന്‍ തോമസ് പി.ആര്‍.ഓ

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റ്, സി.എസ്.ഐ.ക്രൈസ്റ്റ് ചര്‍ച്ച് വികാരിയുമായ റവ.ഡോ.ഭാനു സാമുവലിന് ചിക്കാഗോ എക്യൂമെനിക്കല്‍ സമൂഹം ഹൃദ്യമായ യാത്രയയപ്പ് നല്‍കി. മെയ് 17-ാം തീയതി വൈകീട്ട് 7 മണിക്ക് സി.എസി.ഐ. ക്രൈസ്റ്റ് ചര്‍ച്ചില്‍ കൂടിയ സമ്മേളനത്തില്‍ എക്യു.കൗണ്‍സില്‍ പ്രസിഡന്റ് റവ.മോണ്‍ തോമസ്... Read more »

ചിക്കാഗോ വടംവലി: കേരള നിയമസഭ സ്പീക്കര്‍ എം.ബി. രാജേഷ് കിക്കോഫ് നിര്‍വ്വഹിക്കും – മാത്യു തട്ടാമറ്റം

ചിക്കാഗോ സോഷ്യല്‍ ക്ലബ്ബിന്റെ എട്ടാമത് ഇന്റര്‍നാഷണല്‍ വടംവലി മത്സരം 2022 സെപ്റ്റംബര്‍ മാസം 5-ാം തീയതി ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ച് മൈതാനത്ത് (7800 W Lyons St., Morton Grove, IL 60053) അരങ്ങേറുകയാണ്. കേരളത്തില്‍ മാത്രം അറിയപ്പെട്ടിരുന്ന വടംവലി എന്ന... Read more »

ടി.ജെ. ജോണ്‍(ബാബു-68) നിര്യാതനായി

പുല്ലാട്: പുല്ലാട് തെള്ളിയൂര്‍ തെക്കേല്‍ കുടുംബാംഗം ശ്രീ.ടി.ജെ.ജോണ്‍(ബാബു-68) നിര്യാതനായി. സംസ്‌ക്കാരം മെയ് -27 -ാം തീയതി വെള്ളിയാഴ്ച വള്ളിക്കാല ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍ നടക്കും. വള്ളിക്കാല ചര്‍ച്ച് ഓഫ് ഗോഡ് സഭയിലെ സജീവാംഗമായിരുന്നു പരേതന്‍. ഇടയാറന്‍മുള കുന്നത്തുപറമ്പില്‍ പരേതയായ അന്നമ്മയാണ് ഭാര്യ. മക്കള്‍... Read more »

സഞ്ചാര സാഹിത്യകാരൻ എം.സി. ചാക്കോ മണ്ണാർകാട്ടിലിനു അശ്രുപൂജ

നീണ്ടുർ: പ്രശസ്ത സഞ്ചാര സാഹിത്യകാരൻ എം.സി. ചാക്കോ മണ്ണാർകാട്ടിൽ, 85, അന്തരിച്ചു. നീണ്ടുർ മണ്ണാർകാട്ടിൽ പോത്തൻ ചാക്കോയുടെയും മറിയാമ്മയുടെയും അഞ്ചു മക്കളിൽ നാലാമനായിരുന്നു. സഹോദരരാരും ജീവിച്ചിരിപ്പില്ല. വിദ്യാഭ്യാസാനന്തരം മരാമത്ത് വകുപ്പിൽ വർക്ക് സുപ്രണ്ട് ആയിരിക്കെ റെയിൽവേ മെയിൽ സർവീസിൽ (ആർ.എം.എസ്) ഉദ്യോഗസ്ഥനായി. 30 വര്ഷം... Read more »

മറിയാമ്മ പിള്ള (74) അന്തരിച്ചു

ചിക്കാഗോ: ഫൊക്കാന നേതാവും മുന്‍ പ്രസിഡന്റുമായിരുന്ന മറിയാമ്മ പിള്ള (74) അന്തരിച്ചു. ഭര്‍ത്താവ് ചന്ദ്രന്‍ പിള്ള വെച്ചൂച്ചിറ കുന്നം സ്വദേശി. മക്കള്‍: രാജ്, റോഷ്നി ഡോ. എം. അനിരുദ്ധന്‍ പ്രസിഡന്റായി ചിക്കാഗോയില്‍ 2002-ല്‍ കണ്‍വെന്‍ഷന്‍ നടന്നപ്പോള്‍ അവര്‍ ഫൊക്കാന ട്രഷററായിരുന്നു. പോള്‍ കറുകപ്പള്ളി പ്രസിഡന്റായപ്പോള്‍... Read more »

ട്രൈസ്റ്റേറ്റ് കേരള ഫോറം പ്രവർത്തന ഉൽഘാടനവും ടിക്കറ്റ് കിക്ക്‌ ഓഫും വിജയകരം

ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തി൯റ്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉൽഘാടനം ഏഷ്യാനെറ്റ് ന്യൂസ് യു എസ് എഡിറ്റർ ഡോ. കൃഷ്ണ കിഷോർ ഭദ്ര ദീപം തെളിയിച്ചു നിർവഹിച്ചു. അതോടൊപ്പം ഫിലാഡൽഫിയ ട്രൈസ്റ്റേറ്റ് ഏരിയയിലെ മലയാളികളുടെ മാമാങ്കമായ ഓണാഘോഷതി൯റ്റെ ടിക്കറ്റ് വിതരണോൽഘാടനവും ബ്രിജിത് വി൯സെ൯റ്റിനു ആദ്യ... Read more »