റോട്ടറി ക്ലബ് ടെക്നോപാർക്കിന്റെ 2021 -22 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു

റോട്ടറി ക്ലബ്  ടെക്നോപാർക്കിന്റെ 2021 -22 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു. തിരുവനന്തപുരത്തു വച്ച് നടന്ന ചടങ്ങിൽ ഹരീഷ് മോഹൻ പ്രസിഡന്റ് ആയും , മനു മാധവൻ സെക്രട്ടറി ആയും വീണ്ടും നിയമിക്കപ്പെട്ടു. റോട്ടറി ഇന്റർനാഷണൽ 3211 ഡിസ്ട്രിക്ട് ഗവർണ്ണർ നോമിനീ Dr. സുമിത്രൻ , അസിസ്റ്റന്റ് ഗവർണ്ണർ ശ്യാം സ്റ്റാറി , ഡിസ്‌ട്രിക്‌ട് പ്രൊജക്റ്റ് ചെയര്മാന് സുധി ജബ്ബാർ , കേരള ഐ ടി പാർക്സ് സിഇഒ ജോൺ തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഡിസ്ട്രിക്ട് പ്രോജെക്ടയ എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി ടെക്നോപാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനായ റെജിയുടെ ചികിത്സ സഹായത്തിനായുള്ള സംഭാവന ചടങ്ങിൽ വച്ച് കൈമാറി . റിപ്പോർട്ട്  : Sneha Sudarsan  (Account Executive) Read more »