മാസ്‌ക് നീക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് ഏഷ്യന്‍ വനിതകളെ ചുറ്റിക കൊണ്ട് തലക്കടിച്ച പ്രതിയെ കണ്ടെത്താന്‍ പോലീസ് സഹായമഭ്യര്‍ത്ഥിച്ചു : പി പി ചെറിയാന്‍

Spread the love

Picture

ന്യുയോര്‍ക്ക് : മന്‍ഹാട്ടനില്‍ മെയ് 2 ഞയാറാഴ്ച വൈകീട്ട് 8 മണിയോടെ സൈഡ്  വാക്കിലൂടെ നടക്കുകയായിരുന്ന ഏഷ്യന്‍ വനിതകളുടെ മാസ്‌ക് എടുത്ത് മാറ്റണമെന്ന് ആവശ്യപ്പെട്ട് തലക്ക് ചുറ്റിക അടിച്ച് പരിക്കേല്‍പ്പിച്ച കറുത്ത വര്‍ഗ്ഗക്കാരിയായ സ്ത്രീയെ കണ്ടെത്തുന്നതിന് ന്യുയോര്‍ക്ക് പോലീസ് പൊതു ജനത്തിന്റെ സഹായമഭ്യര്‍ത്ഥിച്ചു .

Picture2
മുപ്പത്തിയൊന്നും ഇരുപത്തിയൊന്‍പതും വയസ്സ് പ്രായമുള്ള ഏഷ്യന്‍ വനിതകളാണ് ആക്രമിക്കപ്പെട്ടത് . 31 വയസ്സുള്ള തലക്ക് സ്ത്രീ മുറിവേറ്റ നിലയില്‍ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . സംഭവത്തിന് ശേഷം പ്രതി അവിടെ നിന്നും രക്ഷപ്പെട്ടു .
50 വയസ്സ് പ്രായമുള്ള സ്ത്രീയെ ആണ് ഈ കേസില്‍ പോലീസ് തിരയുന്നത് .
ഇതൊരു വംശീയ ആക്രമണമായിട്ടാണ് പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . ന്യുയോര്‍ക്ക് ഹെയ്റ്റ് ക്രൈംസ് ടാക്‌സ് ഫോഴ്‌സാണ് കേസ്സ് അന്വേഷിക്കുന്നത് . ഈ സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍
1800 577 8477 Tips എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട് .
ഏഷ്യന്‍ വംശജര്‍ക്കെതിരായി തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണ സംഭവങ്ങളില്‍ ശക്തമായ പ്രതിഷേധം

ഉയരുമ്പോഴും ആക്രമണ സംഭവങ്ങള്‍ വര്‍ദ്ധിച്ച്  വരുന്നതില്‍ ആശങ്കയിലാണ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ഏഷ്യക്കാര്‍ .

 

റിപ്പോർട്ട് : പി.പി.ചെറിയാന്‍

Author

Leave a Reply

Your email address will not be published. Required fields are marked *