കോവിഡ് പ്രതിരോധ പ്രചാരണം, ജാഗ്രത സന്ദേശയാത്ര’ തുടങ്ങി

Spread the love

post

ആലപ്പുഴ: ജില്ലയില്‍ കോവിഡ്-19 കൂടി വരുന്ന സാഹചര്യത്തില്‍ ബോധവല്‍ക്കരണം ശക്തമാക്കാനും വ്യാപനം കുറയ്കാനുള്ള മുന്‍കരുതലെടുക്കുക എന്ന സന്ദേശം പ്രചരിപ്പിക്കാനുമായി കരുതാം ആലപ്പുഴയുടെ ഭാഗമായി ‘ജാഗ്രത സന്ദേശയാത്ര’ വാഹന പ്രചാരണം ആരംഭിച്ചു. സിവില്‍ സ്റ്റേഷനില്‍ രാവിലെ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. കോവിഡ് നിയന്ത്രണ നിര്‍ദ്ദേശങ്ങല്‍ പൂര്‍ണാമായി പാലിച്ച് വരും ദിവസങ്ങളില്‍ കോവിഡ് വ്യാപനം കുറയ്‌ക്കേണ്ടത് ജില്ലയ്ക്ക് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായാണ് ജില്ല ഭരണകൂടം പ്രചാരണ വാഹനയാത്ര തുടങ്ങുന്നതെന്ന് കളക്ടര്‍ പറഞ്ഞു. ആലപ്പുഴ മുന്‍സിപ്പാലിറ്റി പ്രദേശങ്ങളിലൂടെ പ്രചാരണം ആരംഭിച്ച് ബുധനാഴ്ച പുന്നപ്ര , പറവൂര്‍ എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. കോവിഡ് വ്യാപനം അതിരൂക്ഷമായ പ്രദേശങ്ങളിലായിരിക്കും വാഹനം കൂടുതല്‍ സഞ്ചരിക്കുക. ജില്ല മെഡിക്കല്‍ ഓഫീസര്‍ എല്‍.അനിതകുമാരി, മാസ് മീഡിയ ഓഫീസര്‍ പി.എസ്.സുജ, ദുരന്തനിവാരണ വിഭാഗം ജൂനിയര്‍ സൂപ്രണ്ട് ബി.പ്രദീപ് എന്നിവര്‍ പ്രസംഗിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *