പ്രവേശനോത്സവ ഗീതത്തിന്റെ പ്രകാശനം പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു

v-sivankutty
” പുതിയൊരു സൂര്യനുദിച്ചേ വീണ്ടും പുത്തൻ പുലരി പിറക്കുന്നേ “, പ്രവേശനോത്സവ ഗീതത്തിന്റെ പ്രകാശനം പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു
 2021-22 വിദ്യാഭ്യാസ വർഷാരംഭം കുറിക്കുന്ന പ്രവേശനോത്സവ ഗീതം പ്രകാശനം ചെയ്തു.” പുതിയൊരു സൂര്യനുദിച്ചേ വീണ്ടും പുത്തൻ പുലരി പിറക്കുന്നേ ” എന്ന് തുടങ്ങുന്ന ഗീതത്തിന്റെ പ്രകാശനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ്  നിർവഹിച്ചത്.
 പ്രശസ്ത കവിയും പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അക്കാദമിക് കോർഡിനേറ്ററുമായ മുരുകൻ കാട്ടാക്കട ആണ് ഗീതത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകൻ രമേശ് നാരായണനാണ് ഗീതത്തിന് സംഗീതം നൽകിയിരിക്കുന്നത്.
ഗീതത്തിന്റെ നിർമ്മാണം സമഗ്ര ശിക്ഷാ കേരളം ആണ്. ഗായിക മധുശ്രീ, വിദ്യാർഥികളായ ആരഭി വിജയ്, ആഭേരി വിജയ്, ഗംഗ പിവി, ദേവനന്ദ എന്നിവരാണ് ഗീതം ആലപിച്ചത്. ഓർക്കസ്ട്രേഷൻ സ്റ്റീഫൻ ദേവസി.
പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐ എ എസ്,പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അക്കാദമിക് കോർഡിനേറ്റർ മുരുകൻ കാട്ടാക്കട,സമഗ്ര ശിക്ഷാ കേരളം ഡയറക്ടർ എ പി കുട്ടികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
Leave Comment