ടെന്നസ്സി വിമാനാപകടത്തില്‍ മരിച്ച ഏഴു പേരില്‍ മുന്‍ ‘ടാര്‍സന്‍’ റോള്‍ അഭിനയിച്ച ഹോളിവുഡ് താരവും: പി പി ചെറിയാന്‍

Spread the love

ടെന്നിസ്സി : ടെന്നസ്സി തടാകത്തില്‍ ശനിയാഴ്ച തകര്‍ന്നു വീണ ചെറിയ ജെറ്റ് വിമാനത്തില്‍ ഉണ്ടായിരുന്ന ഏഴു പേരില്‍ 1990 കളില്‍ ടെലിവിഷന്‍ സീരീസില്‍ ടാര്‍സന്റെ റോള്‍ അഭിനയിച്ച ഹോളിവുഡ് താരം ജൊ ലാറയും (58) ഉള്‍പ്പെടുന്നതായി റൂതര്‍ ഫോര്‍ഡ് – കൗണ്ടി ഓഫീഷ്യല്‍സ് ഞായറാഴ്ച അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന ഏഴു പേരും മരിച്ചുവെന്നാണു കരുതുന്നത്. വിമാനത്തിന്റെ പല ഭാഗങ്ങളും മുങ്ങല്‍ വിദഗ്ദര്‍ കണ്ടെത്തിയിട്ടുണ്ട്. ഏഴു പേരുടേയും വിവരങ്ങള്‍ കുടുംബാംഗങ്ങളുടെ അനുമതിയോടെ പ്രസിദ്ധീകരിച്ചു. നടന്റെ ഭാര്യ ഗ്വന്‍ലാറയെയും (68) അപകടത്തില്‍ കാണാതായിട്ടുണ്ട്

റൂതര്‍ ഫോര്‍ഡ് കൗണ്ടി വിമാനത്താവളത്തില്‍ നിന്നു പാം ബീച്ച് രാജ്യാന്തര വിമാനത്താവളത്തിലേക്കു പറന്നുയര്‍ന്ന സെസ്‌ന C501 എന്ന ജെറ്റ് വിമാനമാണു ശനിയാഴ്ച രാവിലെ ടെന്നിസ്സി തടാകത്തില്‍ തകര്‍ന്നു വീണതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.
വിമാനം തകര്‍ന്നു വീണ ഭാഗത്തു മുങ്ങല്‍ വിദഗ്ധര്‍ അന്വേഷണമാരംഭിച്ചു.
വിമാനത്തിലുണ്ടായിരുന്ന ഏഴു പേരും മരിച്ചു എന്നാണ് കരുതുന്നത് . വിമാനത്തിന്റെ പല ഭാഗങ്ങളും മുങ്ങല്‍ വിദഗ്ദര്‍ കണ്ടെത്തിയിട്ടുണ്ട്. തടാകത്തിന്റെ അപകട സ്ഥലത്ത് എല്ലാ ജലഗതാഗതങ്ങളും നിരോധിച്ചിട്ടുണ്ട്.

നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അന്വേഷണത്തിനു നേതൃത്വം നല്‍കുന്നു. വിമാനത്തിലുണ്ടായിരുന്ന ഏഴു പേര്‍ക്കും നിയമപരമായി വിമാനം  പറത്തുന്നതിനുള്ള ലൈസന്‍സ് ഇല്ലായിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Author

Leave a Reply

Your email address will not be published. Required fields are marked *