ഡാളസ് : മെമ്മോറിയല്‍ വാരാന്ത്യത്തില്‍ അമേരിക്കയില്‍ ഗ്യാസ് വില കുതിച്ചുയരുന്നു . 2014 ന് ശേഷം ഏറ്റവും ഉയര്‍ന്ന വിലയാണ് ഈ വാരാന്ത്യം ഗ്യാസ് സ്റ്റേഷനുകള്‍ ഈടാക്കുന്നത് 2.53 ഡോളറില്‍ നിന്നും ഗ്യാസിന്റെ വില 3.04 ഡോളറായി വര്‍ദ്ധിച്ചു .
വെസ്റ്റേണ്‍ നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലാണ് ഗ്യാസിന്റെ വില കുത്തനെ ഉയര്‍ന്നിരിക്കുന്നത് . കാലിഫോര്‍ണിയയില്‍ ഗ്യാസിന്റെ വില 4.18 ഡോളറും വാഷിംഗ്ടണ്‍ ഡി.സി 3.17 ഡോളറുമാണ് . ഗ്യാസ് ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനമായ ടെക്‌സസിലും ഗ്യാസിന്റെ വില വര്‍ദ്ധിച്ചിട്ടുണ്ട് 3 ഡോളറിനടുത്താണ് അവിടത്തെ ഗ്യാസിന്റെ വില .
കൊളോണിയല്‍ പൈപ്പ് ലൈന്‍ സൈബര്‍ അറ്റാക്കിന് വിധേയമായതും കോവിഡ് മഹാമാരി ശാന്തമായതോടെ വാഹനങ്ങള്‍ നിരത്തിലിറങ്ങിയതും , അവധി വാരവുമാണ് ഗ്യാസിന്റെ വില പെട്ടെന്ന് ഉയരുവാന്‍ ഇടയായതെന്ന് എ.എ.എ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്
ഒക്കലഹോമ സംസ്ഥാനത്ത് വില വര്‍ദ്ധിച്ചിട്ടില്ല എന്ന് മാത്രമല്ല 4 സെന്റിന്റെ കുറവും അനുഭവപ്പെടുന്നുണ്ട്
34 മില്യണ്‍ ആളുകള്‍ ഈ വാരാന്ത്യം യാത്ര ചെയ്യുമെന്നാണ് അനുമാനിക്കപ്പെട്ടിട്ടുള്ളത് . കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 52 ശതമാനം വര്‍ദ്ധനവ് . കഴിഞ്ഞ വര്ഷം കോവിഡിന്റെ വ്യാപനം ശക്തമായതിനാല്‍ മെമ്മോറിയല്‍ ഡേ പോലുള്ള അവധി ദിനങ്ങളില്‍ വാഹനങ്ങള്‍ കാര്യമായി നിരത്തിലിറങ്ങിയിരുന്നില്ല
നാഷണല്‍ ആവറേജ് അനുസരിച്ച് ഗ്യാസിന്റെ വില 3.66 ഡോളറാണ് , കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.04 ഡോളര്‍ വര്‍ദ്ധനവ്