ജില്ലയില്‍ 1010151 ആളുകള്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു

Spread the love

post

കാക്കനാട്: ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ പുരോഗമിക്കുന്നു. ജില്ലയില്‍ 29-ാം തീയതി വരെ 784416 ആളുകള്‍ കോവിഡ് പ്രതിരോധ വാക്‌സിന്റ ആദ്യ ഡോസും 225735 ആളുകള്‍ രണ്ടാം ഡോസും സ്വീകരിച്ചു. ആകെ 1010151 ആളുകള്‍  കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും 701739 ആളുകളും സ്വകാര്യ ആശുപത്രികളില്‍ നിന്നും 308412 ആളുകളും വാക്‌സിന്‍ സ്വീകരിച്ചു.  ആരോഗ്യ പ്രവര്‍ത്തകരില്‍ 58744   ആളുകള്‍ രണ്ട് ഡോസ് വാക്‌സിനും 75463 പേര്‍ ആദ്യ ഡോസ് വാക്‌സിനും എടുത്തു. കോവിഡ് മുന്നണി പ്രവര്‍ത്തകരില്‍ 30225 ആളുകള്‍ രണ്ട് ഡോസ് വാക്‌സിനും 51360 ആളുകള്‍ ആദ്യ ഡോസും സ്വീകരിച്ചു. 18 നും 44 നും ഇടയില്‍ പ്രായമുള്ളവരില്‍ 16987 ആളുകളാണ് ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചത്. ഒരാള്‍ രണ്ട് ഡോസും സ്വീകരിച്ചു.

45 നും 59 നും ഇടയില്‍ പ്രായമുള്ളവരില്‍ 253342 ആളുകള്‍ ആദ്യ ഡോസും 32187 ആളുകള്‍ രണ്ടാം ഡോസും എടുത്തു. 60 ന് മുകളില്‍ പ്രായമുള്ളവരില്‍ 387265 ആളുകള്‍ ആദ്യ ഡോസും 104578 ആളുകള്‍ രണ്ട് ഡോസും സ്വീകരിച്ചു. ജില്ലയില്‍ ഇതുവരെ  720640 ആളുകള്‍ക്ക് കോവി ഷീല്‍ഡിന്റെ ആദ്യ ഡോസും 200306 ആളുകള്‍ക്ക് രണ്ട് ഡോസും നല്‍കി. കോ വാക്‌സിന്‍ 63776 ആളുകള്‍ ആദ്യ ഡോസും 25429 ആളുകള്‍ രണ്ട് ഡോസും സ്വീകരിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *