പ്രവാസി മലയാളി ഫെഡറേഷൻ നോർക്ക ചോദ്യോത്തര വെബ്ബിനാർ സംഘടിപ്പിച്ചു

Picture
ന്യൂയോർക്: :പ്രവാസി മലയാളി ഫെഡറേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 20 നു നോർക്ക പ്രധിനിധികളുമായി ചോദ്യോത്തര വെബ്ബിനാർ സംഘടിപ്പിച്ചു.
വൈകീട്ട് ഏഴുമണിക്ക് തുടങ്ങിയ സൂം വെബ്ബിനാറിൽ   ജില്ല പ്രസിഡൻ്റ് എം.നജീബ് അധ്യക്ഷതവഹിച്ചു . അംഗങ്ങൾ എഴുതി അയച്ച പത്തു പ്രസക്തമായ ചോദ്യങ്ങളെ കൂടാതെ പ്രധാനപെട്ട തത്സമയ ചോദ്യങ്ങൾക്കും നോർക്ക പ്രോജക്ട് അസിസ്റ്റൻ്റ് ശ്രീ എം ജയകുമാർ,  നോർക്ക ചെയർമാൻ,  ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ എന്നിവർ  നോർക്ക അധികാരികളുടെ നിർദേശാനുസരണം മറുപടി ന;ൽകി .
വെബ്ബിനറിന്റെ  പ്രസക്ത ഭാഗങ്ങൾ
1. പ്രവാസികളുടെ പെൻഷൻ ലഭിച്ചു തുടങ്ങുന്ന തിയതി ഇപ്പൊൾ ഇമെയിൽ  വഴി ആണ്  അറിയിക്കുന്നത്. ഇമെയിൽ സൗകര്യം എല്ലാ പ്രവാസികൾക്കും ഇല്ലാത്തതിനാൽ മെസ്സേജ് ആയി അംഗങ്ങളെ ഈ വിവരം അറിയിക്കാനുള്ള നിർദേശം വെൽഫെയർ ഫണ്ട് അധികാരികളെ അറിയിക്കമെന്ന് ഉറപ്പ് തന്നു.
2. പ്രവാസികളുടെ പെൺമക്കളുടെ വിവാഹ സഹായം ലഭ്യമാക്കുന്നതിനുള്ള മാർഗരേഖ അറിയിച്ചു.
3. അറുപത് കഴിഞ്ഞ പ്രവാസികൾക്ക് ഒറ്റത്തവണ അടവ് അനുസരിച്ച് പെൻഷൻ നൽകുന്നതിനുള്ള ചർച്ച നടക്കുന്നതായി അറിയിച്ചു
4. മടങ്ങി വന്ന പ്രവാസികൾക്ക് തൊഴിൽ സംവരണ ആവശ്യം  മുഖ്യമന്ത്രിക്ക് അപേക്ഷ നൽകാവുന്നതാണ് എന്നറിയിച്ചു
5. വിദേശരാജ്യങ്ങിലെ നോർക്ക നിയമ സഹായങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാമെന്ന് അറിയിച്ചു .

വെബ്ബിനാറിൽ  PMF ഗ്ലോബൽ കോർഡിനേറ്ററും  , ലോക കേരള മലയാളി സഭ അംഗവും കൂടിയായ ശ്രീ ജോസ് പനച്ചിക്കൽ  , സംസ്ഥാന കോർഡിനേറ്റർ ശ്രീ ബിജു കെ  തോമസ്  സംസ്ഥാന  പ്രസിഡൻ്റ്  ശ്രീ ബേബി മാത്യു  സംസ്ഥാന സെക്രട്ടറി ശ്രീ ജാഷിൻ പാലത്തിങ്കൽ ജില്ല ജനറൽ സെക്രട്ടറി ശ്രീ എസ് കെ ബാലചന്ദ്രൻ ജില്ല  വൈസ് പ്രസിഡൻ്റ് ശ്രീ ഗോപകുമാർ എം ആർ  നായർ   വർക്കല യൂണിറ്റ് സെക്രട്ടറി ശ്രീ എ സുനിൽ കുമാർ തുടങ്ങിയവരും മറ്റ്  അംഗങ്ങളും പങ്കെടുത്തു. തിരുവനന്തപുരം ജില്ല കോർഡിനേറ്റർ ശ്രീ വി കെ  അനിൽകുമർ സംഘാടനത്തിനു  നേതൃത്വം നൽകി.

പി പി ചെറിയാൻ          (ഗ്ലോബൽ മീഡിയ കോർഡിനേറ്റർ

Leave Comment