കോണ്‍ഗ്രസില്‍ വിവിധ സംസ്ഥാനങ്ങളില്‍ പുനസംഘടനകള്‍ പൂര്‍ത്തിയായി വരികയാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ അഞ്ച് സംസ്ഥാനങ്ങളിലാണ് പുനസംഘടന നടന്നത്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാന, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, അസം എന്നിവിടങ്ങളിലായിരുന്നു പിസിസികള്‍ പുനസംഘടിപ്പിച്ചത്. ധ്രുതഗതിയിലുള്ള ഇത്തരം നീക്കങ്ങള്‍ മറ്റു സംസ്ഥാനങ്ങലിലേയ്ക്കും ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന.
ദേശീയ തലത്തിലും മുഖം മിനുക്കാനാണ് കോണ്‍ഗ്രസിന്റെ പദ്ധതി. കമല്‍നാഥ് വര്‍ക്കിംഗ് പ്രസിഡന്റായേക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും . ഒരാളെയല്ല കൂടുതല്‍ പേരെ ഈ സ്ഥാനത്തേയ്ക്ക് നിയമിക്കാനാണ് നീക്കമെന്നാണ് വിവരം. നാല്‌വര്‍ക്കിംഗ് പ്രസിഡന്റ്മാരെ നിയമിക്കാനുള്ള ആലോചനയിലാണ് കേന്ദ്ര നേതൃത്വം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ കേരളത്തില്‍ നിന്നുള്ള രമേശ്‌ചെന്നിത്തലയും ഉള്‍പ്പെടും എന്ന രീതീയിലുള്ള സംസാരങ്ങളും എഐസിസി ആസ്ഥാനത്തുണ്ട്.
പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും മാറ്റിയ ചെന്നിത്തലയ്ക്ക് ദേശിയ തലത്തില്‍ പ്രമുഖ സ്ഥാനം നല്‍കിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനത്തില്‍ ചെന്നിത്തലയ്ക്ക് താതാപര്യമില്ലെന്നാണ് വിവരം. ഇതിനാലാണ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്.
രമേശ് ചെന്നിത്തല, ഗുലാം നബി ആസാദ്, കുമാരി ഷെല്‍ജ എന്നിവരെയാണ് വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നത്. കമല്‍നാഥിനൊപ്പമാണ് ഇവരെ പരിഗണിക്കുന്നത്. വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ വേണ്ടെന്നും വൈസ് പ്രസിഡന്റ് മാരെ നിയമിച്ചാല്‍ മതിയെന്നും ഹൈക്കമാന്‍ഡിനോടടുത്തു നില്‍ക്കുന്ന ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.
em