പി.വി. വിൽസൺ ഷാർജയിൽ നിര്യാതനായി

Spread the love

ഡാളസ്. പാലക്കാട് ചാലിശ്ശേരി പുലിക്കോട്ടിൽ   പരേതരായ   വർഗീസിന്റെയും തൃശ്ശൂർ നെല്ലിക്കുന്ന് പുലിക്കോട്ടിൽ മറിയാമ്മയുടെയും  മകൻ പി വി വിൽ‌സൺ (50) ഷാർജയിൽ മസ്തിഷ്കാഘാതം മൂലം നിര്യാതനായി.ഷാർജ മാർത്തോമാ ഇടവകാംഗമാണ്.

ഭാര്യ: കുന്നുംകുളം പഴഞ്ഞി ചീരൻ കുടുംബാംഗം  സുമ വിൽസൺ
മക്കൾ: ഫേബ പി  വിൽ‌സൺ, ലിബ്‌ന പി  വിൽ‌സൺ, നിസ്സി പി  വിൽ‌സൺ.  സഹോദരങ്ങൾ: ശാന്ത ജേക്കബ് , ഷീല സണ്ണി ഷീജ തമ്പി.

അമേരിക്കയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ പി.പി. ചെറിയാന്റെ ജ്യേഷ്ടസഹോദരിയുടെ പുത്രനാണ് പരേതൻ.

ഷാർജ കുന്നംകുളം ക്രിസ്ത്യൻ പ്രയർ ഫെല്ലോഷിപ്പ് സ്ഥാപക  സജീവ പ്രവർത്തകനുമായിരുന്നു. പരേതന്റെ ആകസ്മിക വിയോഗത്തിൽ ഷാർജ മാർത്തോമാ ഇടവക അനുശോചനം രേഖപ്പെടുത്തി.

ഭവനത്തിലെ ശൂശ്രൂഷ ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടിൽ ആരംഭിക്കും. തുടർന്ന്  ചാലിശ്ശേരി മാർത്തോമ്മ ദേവാലയത്തിലെ  പൊതുദർശനത്തിനു ശേഷം   നാലിന് ദേവാലയ  സെമിത്തേരിയിൽ സംസ്ക്കാരം നടക്കും

റിപ്പോർട്ട് : ജീമോൻ റാന്നി

Author

Leave a Reply

Your email address will not be published. Required fields are marked *