ന്യൂയോർക് :പ്രകൃതിദത്ത മാർഗത്തിലൂടെ ആരോഗ്യ സുരക്ഷാ ഉറപ്പാക്കണമെന്നു റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ.. പ്രവാസി മലയാളി ഫെഡറേഷൻ എൻ ആർ കെ ഓൾ ഇന്ത്യ കമ്മിറ്റി ജൂലൈ 24 നു സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബഹുമാനപ്പെട്ട കേരള റവന്യൂ വകുപ്പ് മന്ത്രി .
എൻ ആർ കെ കോർഡിനേറ്റർ അഡ്വക്കറ്റ് ശ്രീമതി പ്രേമ മേനോൻ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു
വൈറസുകൾ പല രൂപത്തിൽ ഭാവത്തിൽ ഇനിയും പ്രത്യക്ഷപ്പെടാം. ഓരോ തരം വൈറസിനോടും പൊരുതേണ്ടത് നമ്മുടെ ശരീരം തന്നെയാണ്. അപ്പോൾ ആ
ശരീരത്തിൻ്റെ സ്വാഭാവിക പ്രതിരോധ ശക്തി സ്ഥിരപ്പെടുത്തുക എന്നത് മാത്രമാണ് കരണീയമെന്നു തുടർന്ന് നടന്ന ചർച്ചയിൽ ചടങ്ങിലെ മുഖ്യ അതിഥി മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും ഇപ്പോൾ എംഎൽഎയുമായ ശ്രീമതി ഷൈലജ ടീച്ചർ പറഞ്ഞു.കഴിഞ്ഞ സർക്കാരിൻറെ കോവിഡ് പ്രവർത്തനങ്ങളെ കുറിച്ച് ഷൈലജ ടീച്ചർ വിശദീകരിച്ചു
. വെബ്ബിനറിൻ്റെ മുഖ്യ പ്രഭാഷകനായ തിരൂർ പ്രകൃതി ഗ്രാമം ചീഫ് നാച്ചുറൽ ഹൈജീനിസ്റ്റ് ഡോക്ടർ പി എ രാധാകൃഷ്ണൻ സ്വാഭാവിക പ്രതിരോധം എങ്ങനെ ആർജിക്കുക എങ്ങനെ ആരോഗ്യവാനായി ഇരിക്കാം അതിനായി നമ്മുടെ പല ധാരണകളും, മിഥ്യാധാരണകളും തിരുത്തിക്കുറിക്കേണ്ടതുണ്ട്. അറിയുക, എന്താണ് സ്വാഭാവിക പ്രതിരോധത്തിനുള്ള പ്രകൃതിജീവന മാർഗ്ഗങ്ങൾ?. വ്യായാമം, ഭക്ഷണം, വിശ്രമം എന്നിങ്ങനെ മനുഷ്യ ശരീരത്തിനാവശ്യമായ രീതികളിലൂടെ മരുന്നില്ലാ ജീവിതത്തിലേക്ക് നമ്മെ എങ്ങിനെ മാറ്റിയെടുക്കാം. ഈ വിഷയത്തിൽ അദ്ദേഹം വിശദമായ ക്ലാസ് എടുത്തു.
വനിതാ കമ്മീഷൻ അംഗം ശ്രീമതി ഷാഹിദ കമാൽ സെമിനാറിന് ആശംസകൾ അറിയിച്ച, പ്രവാസി മലയാളി ഫെഡറേഷന്റെ പ്രവർത്തനങ്ങൾക്കു എല്ലാ പിന്തുണയും വാഗ്ദാനം ചെയുകയും ചെയ്തു
ശ്രീ എസ് സുരേന്ദ്രൻ ഐപിഎസ്, പ്രവാസി മലയാളി ഫെഡറേഷൻ മുഖ്യരക്ഷാധികാരി ശ്രീ മോൺസൻ മാവുങ്കൽ, ഗ്ലോബൽ ചെയർമാൻ ഡോക്ടർ ജോസ് കാനാട്ട്, ഗ്ലോബൽ കോ-ഓർഡിനേറ്റർ ശ്രീ ജോസ് മാത്യു പനച്ചിക്കൽ, ഡയറക്ടർ ബോർഡ് മെമ്പർ ശ്രീ ജോർജ്ജ് പഠിക്കക്കുടി, എൻ ആർ കെ കോർഡിനേറ്റർ അഡ്വക്കറ്റ്
ശ്രീമതി പ്രേമ മേനോൻ, പ്രസിഡൻറ് ബിനു തോമസ്, ജനറൽ സെക്രട്ടറി ശ്രീ അജികുമാർ മേടയിൽ, വൈസ് പ്രസിഡണ്ട് കെ ആർ മനോജ്, ജോയിൻ സെക്രട്ടറി അനിൽകുമാർ, ട്രഷറർ TO തോമസ്, കേരള സ്റ്റേറ്റ് കോർഡിനേറ്റർ ബിജു കെ തോമസ്, ബേബി മാത്യു, jashine പാലത്തിങ്കൽ, മീഡിയ കോർഡിനേറ്റർ പി പി ചെറിയാൻ, ഉദയകുമാർ, അനിതാ പുല്ലയിൽ, തുടങ്ങിയവർ സംസാരിച്ചു.
(പി പി ചെറിയാൻ ഗ്ലോബൽ മീഡിയ കോർഡിനേറ്റർ )