സംസ്ഥാന സർക്കാരിന്റെ സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും

Spread the love

ഉദ്ഘാടനം മന്ത്രി നിർവഹിക്കും

ജി ആര്‍ അനില്‍: പത്തുവര്‍ഷം കൗണ്‍സിലര്‍; ട്രേഡ് യൂണിയന്‍ നേതാവ് | Special | Deshabhimani | Tuesday May 18, 2021

തിരുവനന്തപുരം:റേഷൻകടകൾ വഴി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് വിതരണം ഇന്ന് (ജൂലൈ 31) ആരംഭിക്കും. ആഗസ്റ്റ് 16 ഓടെ കിറ്റ് വിതരണം പൂർത്തിയാകും.

സ്‌പെഷ്യൽ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യവകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ ഇന്ന് രാവിലെ 8.30ന് തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ 146-ാം നമ്പർ റേഷൻകടയിൽ നിർവഹിക്കും. ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പങ്കെടുക്കും.

15 ഇനം സാധനങ്ങൾ അടങ്ങിയ ഓണക്കിറ്റാണ് ഇത്തവണ വിതരണത്തിനായി തയാറാകുന്നത്. കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള ഭക്ഷ്യ സാധനങ്ങളുടെ ഗുണമേൻമ ഉറപ്പു വരുത്തുവാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.

ഈ മാസം 31 മുതൽ ആഗസ്റ്റ് 2 വരെ മഞ്ഞകാർഡ് (എ.എ.വൈ) ഉടമകൾക്കും ആഗസ്റ്റ് 4 മുതൽ 7 വരെ പിങ്ക് കാർഡ് (പി.എച്ച്.എച്ച്) ഉടമകൾക്കും ആഗസ്റ്റ് 9 മുതൽ 12 വരെ നീല കാർഡ് (എൻ.പി.എസ്) ഉടമകൾക്കും ആഗസ്റ്റ് 13 മുതൽ 16 വരെ വെള്ള കാർഡ് (എ.പി.എൻ.എസ്) ഉടമകൾക്കും കിറ്റ് വിതരണം ചെയ്യും.

Author

Leave a Reply

Your email address will not be published. Required fields are marked *