ഡാളസ് :പി എം എഫ് ഗ്ലോബല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തിയോടനുബന്ധിച്ചു സര്‍ഗവേദി 2021″സ്‌നേഹപൂര്‍വ്വം ബാപ്പുജി” എന്ന പേരില്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ സംഘടിപികുന്നവെന്നു പി എം എഫ് ഗ്ലോബല്‍ പ്രസിഡണ്ട് എം പീ സലീം അറിയിച്ചു.
പി എം എഫിന്റെ വിവിധ രാജ്യങ്ങളിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പ്രസ്തുത മത്സരം സംഘടിപ്പിക്കുന്നത് എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ യുള്ള ഇന്ത്യന്‍, OCI, NRK വിദ്യാര്‍ത്ഥികള്‍ക്ക് ആണ് മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹത . മഹാത്മാ ഗാന്ധിജിയുമായി ബന്ധപ്പെട്ട ഷോര്‍ട് ഫിലിമും, സ്പീച്ച് കോണ്ടെസ്റ്റും, എസ്സേയും ആണ് വിദ്യാര്‍ത്ഥികള്‍ക്ക് ടോപ്പിക്ക് നല്‍കിയിട്ടുള്ളതു .എന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഒക്‌ടൊബര്‍ പത്തിനോ അതിനു മുന്‍പോ മത്സരാര്‍ത്ഥികള്‍ സ്കൂള്‍ മുഖേന വിഷയങ്ങള്‍ സംഘടനക്ക് സമര്‍പ്പിക്കേണ്ടതാന്ന് . ഒക്ടോബര്‍ 15 നു മത്സരാര്‍ത്ഥികള്‍ക്ക് കണ്‍ഫോര്‍മേഷന്‍ അറിയിപ്പ് ലഭിക്കും . ഒക്ടോബര് 22 നുവിശിഷ്ട വ്യക്തികള്‍ പങ്കെടുക്കുന്ന സൂം പരിപാടിയില്‍ വിജയികളെ പ്രഖ്യാപിക്കുകയും ജഡ്ജസ് തി രഞ്ഞെടുത്ത എന്‍ട്രികള്‍ അവതരിപികുന്നതുമാണ് .കൂടാതെ ഓരോ രാജ്യങ്ങളിലെയും നല്ല എന്‍ട്രികള്‍ക്കും സമ്മാനങ്ങള്‍ ലഭിക്കുന്നതാണ്.
പങ്കെടുക്കുന്ന എല്ലാവര്ക്കും സെര്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും അടുത്ത ഗ്ലോബല്‍ ഫെസ്റ്റിവലില്‍ വെച്ച് നല്കുന്നതാണെന്ന് ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി വര്ഗീസ് ജോണ്‍, ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം, ഗ്ലോബല്‍ കോഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, അസ്സോസിയേറ്റ് കോഓര്‍ഡിനേറ്റര്‍ നൗഫല്‍ മടത്തറ, വൈസ്പ്രസിഡന്റ് സാജന്‍ പട്ടേരി, എന്നിവര്‍ സംയുക്ത പത്രക്കുറിപ്പില്‍ അറിയിച്ചു. പ്രസ്തുത പരിപാടിക്ക് ഗ്ലോബല്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജോസ് കാണാടും ഡയറക്ടര്‍ ബോര്‍ഡും പൂര്‍ണപിന്തുണ അറിയിച്ചു. .രചനകള്‍ അയക്കേണ്ടത് [email protected] എന്ന ഇമെയില്‍ വിലാസത്തിലാണ്.
റിപ്പോർട്ട് : പി.പി ചെറിയാന്‍ (പിഎംഎഫ് ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍)