ഗാന്ധിജയന്തി ആഘോഷം സംഘടിപ്പിച്ചു

പോരൂര്‍ക്കട,കുന്നുകുഴി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി ആഘോഷം മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി ഉദ്ഘാടനം ചെയ്തു. ഗാന്ധിയന്‍ ആശയങ്ങളുടെ പ്രസക്തി വര്‍ധിച്ചുവരുന്ന കാലഘട്ടത്തിലൂടെ നാം കടന്ന് പോകുന്നതെന്നും മതേതരത്വത്തിന് മുറിവേല്‍ക്കുന്ന പ്രവൃത്തികള്‍ ഭരണാധികാരികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലെന്നും തമ്പാനൂര്‍ രവി പറഞ്ഞു. ബഹുസ്വരതയും ഐക്യവുമാണ് നമ്മുടെ രാജ്യത്തിന്റെ മുഖമുദ്ര.അതിന് വിള്ളലുണ്ടാക്കുന്ന നടപടികള്‍ ഏത് ഭാഗത്ത് നിന്നും ഉണ്ടായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

         

പേരൂര്‍ക്കടയില്‍ നടന്ന പരിപാടിയില്‍ മണ്ഡലം പ്രസിഡന്റ് മേലത്ത് മേലെ ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് മണ്ണാമൂല രാജന്‍,രാജന്‍ കുരുക്കള്‍,ഷാജികുമാര്‍,മണ്ണാമൂല രാജേഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.

കുന്നുകുഴിയില്‍ മണ്ഡലം പ്രസിഡന്റ് ജേക്കബ് അധ്യക്ഷത വഹിച്ചു. . ബ്ലോക്ക് പ്രസിഡന്റ് മണ്ണാമൂല രാജന്‍, കോട്ടാത്തല മോഹന്‍, കുന്നുകുഴി സുരേഷ്, മേരി പുഷ്പം,വെബിന്‍,കുന്നുകുഴി സുനില്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *