ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കമായി കളക്ടര്‍ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: ഗാന്ധിജയന്തി വാരാഘോഷങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. സിവില്‍ സ്റ്റേഷനില്‍ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗാന്ധി സ്മൃതി മണ്ഡപത്തില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തിയ അദ്ദേഹം ഗാന്ധിജയന്തി ദിനസന്ദേശം നല്‍കി. ഗാന്ധിയുടെ ജീവിതവും ദര്‍ശനങ്ങളും ഉള്‍ക്കൊള്ളാന്‍ യുവതലമുറയ്ക്ക് കഴിയണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.

യൂണിവേഴ്‌സല്‍ സര്‍വീസ് എന്‍വയോണ്‍മെന്റല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘കുഞ്ഞിക്കയ്യില്‍ ഒരു കാന്താരി’ എന്ന പദ്ധതിയുടെ ഉദ്ഘാടനവും ‘സര്‍വ്വധര്‍മ്മ സമഭാവന ശാന്തിയാത്ര’യുടെ ഫ്‌ളാഗ് ഓഫും അദ്ദേഹം നിര്‍വഹിച്ചു. ഗാന്ധി സ്മൃതി മണ്ഡപസമിതി വൈസ് ചെയര്‍മാനായിരുന്ന ദേവദത്ത് ജി. പുറക്കാടിനെ ചടങ്ങില്‍ അനുസ്മരിച്ചു.

വിവിധ ഗാന്ധിയന്‍ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത ശാന്തിയാത്ര മുല്ലയ്ക്കല്‍ ക്വിറ്റ് ഇന്ത്യ സ്മാരകത്തില്‍ സമാപിച്ചു.

ഗാന്ധി സ്മൃതി മണ്ഡപസമിതിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ കോവിഡ് പ്രതിരോധ മുന്‍കരുതല്‍ ഉറപ്പാക്കിയാണ് ആഘോഷം സംഘടിപ്പിച്ചത്.

ഉദ്ഘാടനച്ചടങ്ങില്‍ എ.ഡി.എം ജെ. മോബി, സ്മൃതി മണ്ഡപ സമിതി അംഗങ്ങളായ രാജു പള്ളിപ്പറമ്പില്‍, രവി പാലത്തുങ്കല്‍, വി. രാധാകൃഷ്ണന്‍ സര്‍വ്വോദയമംഗലത്തിന്റെയും ഗാന്ധി ഏകോപന സമിതിയുടെയും ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *