കൊച്ചി: ഇന്‍സ്റ്റാഗ്രാം ക്രിയേറ്റര്‍മാര്‍ക്കായി ഫേസ്ബുക്ക് ഇന്ത്യ പുതിയ എഡ്യുക്കേഷന്‍ പ്രോഗ്രാമിന് തുടക്കം കുറിച്ചു. ബോണ്‍ ഓണ്‍ ഇന്‍സ്റ്റാഗ്രാം ക്രിയേറ്റര്‍മാര്‍ക്ക് അവര്‍ തെരഞ്ഞെടുക്കുന്ന സമയത്ത് പഠിക്കാവുന്ന ഒരു ഇ- ലേണിങ്ങ് കോഴ്‌സാണ്. ഇതിലൂടെ ഇന്‍സ്റ്റാഗ്രാം വീഡിയോ തയ്യാറാക്കാനുള്ള എളുപ്പ മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടുത്തും.കോഴ്‌സിനൊടുവില്‍ കോഴ്‌സ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കോഴ്‌സില്‍ വിദഗ്ദരുടെ തത്സമയ മാസ്റ്റര്‍ ക്ലാസുകള്‍, നൂതന പ്രവണതകളെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍, ഉത്പന്ന അപ്‌ഡേറ്റുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ വിവിധ പാരിതോഷികങ്ങളും ബ്രാന്‍ഡ് പാര്‍ട്ട്്ണര്‍ഷിപ്പിലൂടെ സാമ്പത്തിക അവസരങ്ങള്‍ അണ്‍ലോക്ക് ചെയ്യാനും സാധിക്കും. കോഴ്‌സില്‍ ചേരാനും കൂടുതല്‍ വിവരങ്ങളറിയാനും . www.bornoninstagram.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
കേരളത്തിലെ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ അവതരിപ്പിക്കുന്ന പുതിയ പ്രവണതകള്‍ മുഖ്യധാരയില്‍ വലിയ സ്വീകാര്യത നേടുന്നുണ്ടെന്നും അവരുടെ സര്‍ഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കാനും വരുമാന മാര്‍ഗ്ഗം കണ്ടെത്താന്‍ ഞങ്ങളുടെ പ്ലാറ്റ്‌ഫോമിന് കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ഫേസ്ബുക്ക് ഇന്ത്യ മീഡിയ പാര്‍ട്ട്ണര്‍ഷിപ്പ് ഡയറക്ടര്‍ പരസ് ശര്‍മ പറഞ്ഞു.
റിപ്പോർട്ട് : Aishwarya