കൊല്ലം മെഡിക്കൽ കോളേജ്: എം.ബി.ബി.എസ്. അഞ്ചാം ബാച്ചിന് അനുമതി

Spread the love

കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ 2021-22 അക്കാഡമിക് വർഷത്തേക്കുള്ള എം.ബി.ബി.എസ്. വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാൻ നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. നാഷണൽ മെഡിക്കൽ കമ്മീഷൻ മെഡിക്കൽ അസസ്മെന്റ് ആന്റ് റേറ്റിംഗ് ബോർഡാണ് അഞ്ചാമത്തെ ബാച്ചിന് അനുമതി നൽകിയത്. 100 എം.ബി.ബി.എസ്. സീറ്റുകൾക്കാണ് അനുമതി നൽകിയത്. അടുത്ത ബാച്ച്

എം.ബി.ബി.എസ്. വിദ്യാർത്ഥികളുടെ പ്രവേശനത്തിനുള്ള നടപടികൾ ത്വരിതപ്പെടുത്തും. പി.ജി. സീറ്റിനുള്ള അനുമതി ലഭ്യമാക്കുകയാണ് അടുത്ത ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.
മറ്റ് മെഡിക്കൽ കോളേജുകളെ പോലെ കൊല്ലം മെഡിക്കൽ കോളേജിനേയും ഉയർത്തിക്കൊൺണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാർ. മെഡിക്കൽ കോളേജിൽ ഘട്ടം ഘട്ടമായുള്ള നിരവധി വികസന പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടൺിരിക്കുന്നത്. കൊല്ലം മെഡിക്കൽ കോളേജിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി അടുത്തിടെ 23.73 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു. ഹൃദ്രോഗ ചികിത്സയ്ക്കായി കാത്ത് ലാബ് സംവിധാനമൊരുക്കി. ഇതിനായി കാർഡിയോളജിസ്റ്റിനെ നിയമിച്ചു. ദേശീയ പാതയോട് ചേർന്നുള്ള മെഡിക്കൽ കോളേജായതിനാൽ ട്രോമ കെയർ സെന്ററിന് പ്രത്യേക പ്രാധാന്യം നൽകുന്നു. ലെവൽ ടു നിലവാരത്തിലുള്ള ട്രോമകെയറിൽ എമർജൻസി മെഡിസിൻ വിഭാഗവും മികച്ച ട്രയാജ് സംവിധാനവുമാണൊരുക്കുന്നത്.

Author

Leave a Reply

Your email address will not be published. Required fields are marked *