നവദമ്പതിമാരുടെ മോഷണം പോയ വിവാഹ ആല്‍ബം കണ്ടെത്തുന്നവര്‍ക്ക് 1000 ഡോളര്‍ പാരിതോഷികം

Spread the love

ഡാളസ് : അലബാമയില്‍ വിവാഹാഹിതരായ ഡാളസില്‍ നിന്നുള്ള ദമ്പതിമാരുടെ വിവാഹ ആല്‍ബം കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 1000 ഡോളര്‍ പ്രതിഫലം നല്‍കുമെന്ന് ദമ്പതിമാര്‍ .

Picture

ഇവരുടെ വിവാഹത്തിന്റെ ഫോട്ടോഗ്രാഫര്‍ അലബാമയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് കാറില്‍ വരുന്ന വഴി അലാമോ സ്ക്വയറില്‍ വച്ച് മോഷ്ടാക്കള്‍ കാറിന്റെ ഗഌസ് തകര്‍ത്ത് കാറിനകത്ത് ഉണ്ടായിരുന്ന ക്യാമറ ഗിയര്‍ , ലാപ്‌ടോപ് , ഹാര്‍ഡ് െ്രെഡവ്‌സ് എന്നിവ എടുത്തോണ്ട് പോയി .

ദമ്പതിമാരുടെ വിവാഹ ഫോട്ടോ ഉണ്ടായിരുന്ന ഹാര്‍ഡ് െ്രെഡവും എസ്.ഡി കാര്‍ഡും മോഷണം പോയതോടെ നവദമ്പതിമാരുടെ വിവാഹ സദസ്സില്‍ നടത്തിയ ആദ്യ നൃത്തം , വധുവിന്റെ അമ്മൂമ്മ ആദ്യമായി നല്‍കിയ ഒരു പെനി എന്നിവയുടെ ഫോട്ടോകള്‍ തിരിച്ച് എടുക്കാനാകാതെ വിഷമിച്ചിരിക്കുകയാണ് ദമ്പതികള്‍ .

എങ്ങനെയെങ്കിലും വിവാഹ ആല്‍ബവും മോഷണ വസ്തുക്കളും കണ്ടെത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യം അതിന് പ്രതിഫലം നല്‍കുന്നതിനും ഞങ്ങള്‍ തയ്യാറാണ് . 1000 ഡോളറാണ് ഇപ്പോള്‍ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഡാളസ്സില്‍ താമസിക്കുന്ന അലക്‌സാന്‍ഡ്രിയ ഹെഡ്‌ലെ , ടൈലര്‍ ഹാമല്‍ എന്നീ നവവധൂവരന്മാര്‍ അറിയിച്ചു .

Author

Leave a Reply

Your email address will not be published. Required fields are marked *