യൂട്ട: സെപ്റ്റംബര്‍ 20 മുതല്‍ കാണാതായ പതിനേഴ്‌സ് വയസ്സുള്ള മകളെ ആരോ തട്ടികൊണ്ടുപോയതാകാമെന്ന് മാതാവ്.
യൂട്ടായിലുള്ള വീട്ടില്‍ നിന്നാണ് സെപ്റ്റംബര്‍ 20ന് പതിനേഴ് വയസ്സുള്ള മോര്‍ഗന്‍ സെഷന്‍സിനെ കാണാതായത്. തലേദിവസം രാത്രി മകളുടെ ഹോംവര്‍ക്കിനെല്ലാം സഹായിച്ച ശേഷമാണ് മാതാവ് ഉറങ്ങാന്‍ പോയത്. നേരം വെളുത്തപ്പോള്‍ മകളെ കാണാന്‍ കഴിഞ്ഞില്ലെന്ന് മാതാവ് റെബെക്ക ഡേവിഡ് പറഞ്ഞു. സെപ്റ്റംബര്‍ 20 നുശേഷം മകള്‍ ഫോണോ, ബാങ്ക് അക്കൗണ്ടോ ഉപയോഗിച്ചിട്ടില്ലെന്നും റബൈക്ക പറഞ്ഞു.
മകളെ ആരെങ്കിലും തടഞ്ഞുവെച്ചിട്ടുണ്ടെങ്കില്‍ വി്ട്ടയയ്ക്കണമെന്നും, അപായപ്പെടുത്തരുതെന്നും മാതാവ് അപേക്ഷിച്ചു. ഇപ്പോഴും മകള്‍ ജീവനോടിരിക്കുന്നുവെന്നാണ് വിശ്വസിക്കുന്നതെന്നും ഇവര്‍ പറഞ്ഞു.
വീട്ടില്‍ നിന്നും പോകുമ്പോള്‍ തലേദിവസം പൂര്‍ത്തിയാക്കിയ ഹോം വര്‍ക്കോ, ബാക്ക് പാക്കോ, വാലറ്റോ എടുത്തിരുന്നില്ലെന്നും മാതാവ് വേദനയോടെ പറഞ്ഞു.
ഇപ്പോള്‍ ഒരു പുതിയ ജോലി മകള്‍ ആരംഭിച്ചിരുന്നുവെന്നും, ഹൈക്കൂള്‍ ഗ്രാജുവേഷനുവേണ്ടി തയ്യാറായികൊണ്ടിരിക്കുകയാണെന്നും മാതാവ് പറഞ്ഞു.
അരിസോണാ അതിര്‍ത്തി പ്രദേശങ്ങളിലും, സാള്‍ട്്‌ലേക്ക് സിറ്റിയിലും മോര്‍ഗനെ അന്വേഷിച്ചുവെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. ഏതു സാഹചര്യത്തിലാണ് മോര്‍ഗനെ കാണാതായതെന്നും, എന്തു സംഭവിച്ചുവെന്നും അറിയില്ലെന്നും പോലീസ് അധികൃതരും പറയുന്നു.