തൃശൂര്‍: കീം പരീക്ഷയില്‍ എസ്.സി. വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടി അഭിമാനമായി മാറിയിരിക്കുകയാണ് തൃശൂര്‍ വിയ്യൂര്‍ ജി ഐറിസ് ഹൈലൈഫ് അപ്പാര്‍ട്ട്‌മെന്റിസിലെ ബി. അമ്മു. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് അമ്മു നേടിയെടുത്ത റാങ്കിന് പകിട്ട് ഏറെയാണ്.
മണ്ണുത്തി കൈലാസനാഥ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലാണ് അമ്മു പഠിച്ചത്. പ്ലസ് വണ്‍, പ്ലസ് ടു മുതല്‍ പ്രമുഖ എന്‍ട്രന്‍സ് പരിശീലന കേന്ദ്രമായ റിജു ആന്റ് പി.എസ്.കെ. ക്ലാസസിന്റെ തൃശൂര്‍ കേന്ദ്രത്തില്‍ അമ്മു പരിശീലനം നേടിവരികയായിരുന്നു. റിജു ആന്റ് പി.എസ്.കെ. ക്ലാസസിന്റെ തീവ്രമായ പരിശീലനമാണ് തനിക്ക് റാങ്ക് നേടിയെടുക്കാന്‍ സഹായകരമായതെന്ന് അമ്മു പറഞ്ഞു.
കംപ്യൂട്ടര്‍ എന്‍ജിനീയര്‍ ആകാനാണ് അമ്മുവിന്റെ ആഗ്രഹം. ഐ.ഐ.ടി.യില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് പഠനത്തിന് പോകാനാണ് അമ്മുവിന്റെ തീരുമാനം. ഫെബ്രുവരി, മാര്‍ച്ച്, ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ നടന്ന ജെ.ഇ.ഇ. പരീക്ഷകളില്‍ മികച്ച വിജയമാണ് അമ്മു നേടിയത്.
സിവില്‍ എന്‍ജിനീയറായ ബാലാനന്ദന്‍, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. എം.ടി. സുമ, എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനിയായ സഹോദരി പാര്‍വ്വതി എന്നിവരും സുഹൃത്തുക്കളും പൂര്‍ണ്ണ പിന്തുണയാണ് അമ്മുവിന് നല്‍കിയത്.
റിപ്പോർട്ട് : Arunkumar V.R