കേരള സര്‍ക്കാര്‍ വാക്കുപാലിക്കണമെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പെന്‍ഷന്‍ പറ്റിയവര്‍ക്ക് അവരില്‍ നിന്നും പ്രീമിയം പിടിച്ച് സര്‍ക്കാരിനു ഒരു നഷ്ടവുമില്ലാതെ നടത്താനുള്ള ചികിത്സാ പദ്ധതി പോലും ആറുകൊല്ലമായി വെച്ചുതാമസിപ്പിക്കുന്നതു ശരിയല്ലെന്നും ആഗസ്റ്റ് മാസത്തില്‍ കൊടുക്കാമെന്ന് ഉത്തരവിറക്കിയ പെന്‍ഷന്‍ പരിഷ്‌ക്കരണത്തിന്റെയും ക്ഷാമാശ്വാസത്തിന്റേയും കുടിശ്ശിക ഇതേവരെ നല്‍കാത്തതു
വഞ്ചനയാണെന്നും പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ നിരാഹാര സമരം സെക്രട്ടറിയറ്റിനു മുന്നില്‍ ഉല്‍ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. എത്രയും വേഗം പെന്‍ഷന്‍കാരുടെ ആവശ്യങ്ങള്‍ പരിഹരിച്ചുകൊടുക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കെ.എസ്.എസ്.പി.എ.യുടെ ജില്ലാ പ്രസിഡന്റ് വി. ബാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.ആര്‍. കുറുപ്പ്, സംസ്ഥാന ട്രഷറര്‍ ബി.സി. ഉണ്ണിത്താന്‍, വൈസ് പ്രസിഡന്റുമാരായ രാജന്‍ കുരുക്കള്‍, ജി. പരമേശ്വരന്‍ നായര്‍, മാമ്പഴക്കര സദാശിവന്‍ നായര്‍, സംസ്ഥാന സെക്രട്ടറി ബാബു രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.