റാങ്ക് തിളക്കത്തില്‍ ബി.അമ്മു; അഭിമാനത്തോടെ റിജു ആന്റ് പി.എസ്.കെ. ക്ലാസസ്

തൃശൂര്‍: കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ എസ്.സി. വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ തൃശൂര്‍ വിയ്യൂര്‍ സ്വദേശി ബി. അമ്മുവിന് സഹായകരമായത് പ്രമുഖ എന്‍ട്രന്‍സ് പരിശീലന കേന്ദ്രമായ റിജു ആന്റ് പി.എസ്.കെ. ക്ലാസസില്‍ നിന്നും ലഭിച്ച ചിട്ടയായ പരിശീലനം. പ്രഗത്ഭരായ അധ്യാപകരുടെ കീഴില്‍ മികച്ച പരിശീലനമാണ് ഇവിടെ നിന്നും ലഭിച്ചതെന്ന് അമ്മു പറഞ്ഞു. ഐ.ഐ.ടി.യില്‍ കംപ്യൂട്ടര്‍ എഞ്ചിനീയറിംഗിന് പോകാനാണ് അമ്മുവിന്റെ തീരുമാനം.
ഫെബ്രുവരി, മാര്‍ച്ച്, ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ നടന്ന ജെ. ഇ. ഇ. പരീക്ഷകളില്‍ മികച്ച വിജയമാണ് അമ്മു നേടിയത്.
വിയ്യൂര്‍ ജി ഐറിസ് ഹൈലൈഫ് അപ്പാര്‍ട്ട്മെന്റിസിലെ താമസക്കാരായ സിവില്‍ എഞ്ചിനീയര്‍ ബാലാനന്ദന്റെയും തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. എം. ടി. സുമയുടെയും മകളാണ് അമ്മു. സഹോദരി പാര്‍വ്വതി എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനിയാണ്. റിജു ആൻഡ് പി എസ് കെ ക്ലാസ്സസ് ഡയറക്ടർമാരായ വി. അനിൽകുമാർ, പി. സുരേഷ്കുമാർ, റിജു ശങ്കർ എന്നിവർ അമ്മുവിനെ വീട്ടിലെത്തി അനുമോദിച്ചു.

ഫോട്ടോ: കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയില്‍ എസ്.സി. വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടിയ തൃശൂര്‍ വിയ്യൂര്‍ സ്വദേശി ബി. അമ്മുവിനെ റിജു ആൻഡ് പി. എസ്. കെ. ക്ലാസ്സസ് ഡയറക്ടർമാരായ വി. അനിൽകുമാർ, പി. സുരേഷ്കുമാർ, റിജു ശങ്കർ എന്നിവർ വീട്ടിലെത്തി അനുമോദിക്കുന്നു.

 

റിപ്പോർട്ട്  : ARUNKUMAR V.R

Leave a Reply

Your email address will not be published. Required fields are marked *