സുഭിക്ഷ കേരളം പദ്ധതി; മത്സ്യകൃഷി വിളവെടുത്തു
ആലപ്പുഴ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ചേര്‍ത്തല തെക്ക് ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പാക്കിയ വീട്ടുവളപ്പിലെ മത്സ്യകൃഷിയുടെ വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സാംസണ്‍ ഉദ്ഘാടനം ചെയ്തു.
വീട്ടുവളപ്പില്‍ പ്രത്യേകം തയ്യാറാക്കിയ പടുതാക്കുളത്തില്‍ കൃഷി ചെയ്ത മുട്ടില്‍ ജോണ്‍ കുരിശിങ്കലിന്റെ വീട്ടിലാണ് വിളവെടുപ്പ് നടത്തിയത്. പടുതാക്കുളം മത്സ്യകൃഷിക്ക് ആകെ ആവശ്യമുള്ളത് 1,23,000 രൂപയാണ്. ഇതില്‍ 40 ശമാതം തുക പഞ്ചായത്തും ഫിഷറീസ് വകുപ്പും ചേര്‍ന്ന് കര്‍ഷകര്‍ക്ക് നല്‍കും. മത്സ്യക്കുഞ്ഞുങ്ങളെയും സൗജന്യമായാണ് ലഭ്യമാക്കുന്നത്. 15,000 മത്സ്യക്കുഞ്ഞുങ്ങളെയാണ് ജോണ്‍ കൃഷി ചെയ്തത്. ഇതിന്റെ ആദ്യഘട്ട വിളവെടുപ്പാണ് നടന്നത്. വിളവെടുത്ത ഒരു മീനുകള്‍ക്ക് ശരാശരി 500 ഗ്രാം തൂക്കമുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിബു എസ്. പത്മം, അര്‍ത്തുങ്കല്‍ ഫിഷറീസ് ഓഫീസര്‍ ഷീന, യൂണിറ്റ് ഓഫീസര്‍ ലീന ഡെന്നിസ്, പ്രൊമോട്ടര്‍മാരായ ജിത്തു മേബിള്‍, സുധീഷ് എസ് തുടങ്ങിയവര്‍ പങ്കെടുത്തു.