കെപിസിസി ഡിജിറ്റല്‍ മീഡിയ സ്റ്റുഡിയോ പാര്‍ട്ടി ആസ്ഥാനത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി, ഡിജിറ്റല്‍ മീഡിയ സെല്‍ ചെയര്മാന് ശശി തരൂര്‍ എംപി, മുന്‍ കേന്ദ്രമന്ത്രി പള്ളംരാജു എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ സൈബര്‍ ലോകത്തും സമൂഹമാധ്യമങ്ങളിലും കൂടുതല്‍ പ്രചരിപ്പിക്കുക എന്നതാണ് പ്രധാനലക്ഷ്യം.കോണ്‍ഗ്രസ് ആശങ്ങള്‍ പ്രചരിപ്പിക്കുന്നതോടൊപ്പം രാഷ്ട്രീയ എതിരാളികളുടെ കുപ്രചാരണങ്ങളെ പ്രതിരോധിക്കാനും ഈ സംവിധാനം പ്രയോജനപ്പെടുത്തും. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ പിടി തോമസ്,ടി സിദ്ധിഖ്, കെപിസിസി ഡിജിറ്റല്‍ മീഡിയാസെല് കണ്‍വീനര്‍ അനില്‍ അന്റണി,ബിഎസ് ഹരീന്ദ്രനാഥ്,ജോണ്‍ വിനീഷ്യസ്, അനില്‍ ബോസ്,ആര്‍വി രാജേഷ്,കെ ബി ശശികുമാര്‍ തുടങ്ങിയര്‍ പങ്കെടുത്തു.