തിരുവനന്തപുരം നികുതിവെട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരെ രാഷ്ട്രീയമായി സംരക്ഷിക്കുന്ന മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും തല്‍സ്ഥാനത്ത് തുടരാന്‍ അവകാശമില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. കോര്‍പ്പറേഷന്‍ നികുതിവെട്ടിപ്പിനെതിരെ യുഡിഎഫ് സംഘടിപ്പിച്ച ജനസദസ്സ് വലിയതുറ വാര്‍ഡില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം.
നികുതി വെട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മേയര്‍ക്ക് ഭയമാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നതിന് പകരം നടപടിയെടുക്കാന്‍ തയ്യാറാകണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.