ആഗോളതലത്തിലെ തൊഴിൽ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി കേരളത്തിൽ വിപുലമായ നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും നിലവിലുള്ള കേന്ദ്രങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പ്രകടപത്രികയിൽ പ്രഖ്യാപിച്ചിട്ടുള്ള 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യവുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച മാറ്റങ്ങൾ കൂടി ഉൾക്കൊണ്ടാണ് ഈ മേഖലയിൽ പുതിയ പദ്ധതികൾ സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്നത്. – നോർക്ക വകുപ്പ് സംഘടിപ്പിച്ച ഓവർസീസ് എംപ്ലോയേഴ്സ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.