തിരു: ഒക്ടോബർ 2 ന് പയ്യന്നൂരിൽ നിന്ന് ഗാന്ധിദർശൻ സമിതി പ്രസിഡൻ്റ് വി.സി.കബീർ മാസ്റ്ററുടെ നേതൃത്വത്തിൽ ആരംഭിച്ച ഗാന്ധി സ്മൃതി യാത്ര വഴി നീളെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഇന്നത്തെ യാത്ര വർക്കല ശിവഗിരിയിൽ നിന്ന് തുടങ്ങി.കെ.മുരളീധരൻ ഉത്ഘാടനം ചെയ്ത യാത്ര മഹാത്മജി പ്രസംഗിച്ച വി.ജെ.ടി.ഹാളിലെ അനുസ്മരണ ചടങ്ങിന് ശേഷം മഹാത്മജി പ്രസംഗിച്ച യൂണിവേഴ്സിറ്റി കോളേജിലേക്ക് പ്രിൻസിപ്പലിൻ്റെ അനുവാദത്തോടെ മുൻ മന്ത്രി വി.സി.കബീർ മാസ്റ്റർ, കെ.എ.ചന്ദ്രൻ എക്സ് എം.എൽ.എ, കമ്പറ നാരായണൻ, അച്ചുതൻ നായർ ,വഞ്ചിയൂർ രാധാകൃഷ്ണൻ ,ലീലാമ്മ ഐസക്ക് എന്നിവരെ യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐഗുണ്ടകൾ തടയുകയും ഗേറ്റിന് പുത്തേക്ക് തള്ളി ഗേറ്റ് അടക്കുകയും ചെയ്തു. അതേ തുടർന്ന് ഗേറ്റിന് പുറത്ത് റോഡരികിൽ ഗാന്ധിജിയുടെ ചിത്രം വച്ച് പുഷ്പാർച്ചന നടത്തിയ വി.സി.കബീർ മാസ്റ്റർ, കെ.എ. ചന്ദ്രൻ, അച്ചുതൻ നായർ എന്നിവരെ ഈ ഗൂണ്ടകൾ തള്ളിയിട്ട് ആക്രമിക്കാൻ തയ്യാറായി.മാത്രമല്ല ഗാന്ധിയുടെ ഫോട്ടോ എറിഞ്ഞുടക്കുകയും ചെയ്തു. അക്രമികളെ ഒന്നും ചെയ്യാതെ ഗാന്ധിയൻ മാരെ അറസ്റ്റ് ചെയ്ത സംഭവം ഉണ്ടായി. മഹാത്മജിയെ ആദരിക്കാൻ പിണറായിയുടെ ഭരണത്തിൻ കീഴിൽ അവകാശമില്ലേ എന്ന് വി.സി.കബീർ മാസ്റ്റർ ചോദിച്ചു ‘മഹാത്മജിയെ ആദരിക്കുന്ന എല്ലാവരുടേയും പ്രതിഷേധം ഉണ്ടാകണമെന്നും ജനാധിപത്യത്തിൽ വിശ്വസിക്കുന്നുവെങ്കിൽ ഈ ഗുണ്ടാ നേതാക്കൾക്കെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് വി.സി.കബീർ മാസ്റ്റർ ആവശ്യപ്പെട്ടു.-
പര ശുവയ്ക്കൽ രാധാകൃഷ്ണൻ – ജനറൽ സെക്രട്ടറി – ഗാന്ധിദർശൻ സമിതി