ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മികച്ച ചിത്രം

Spread the love

post

തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാനാണ് വാര്‍ത്താസമ്മേളത്തില്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.
മികച്ച ചിത്രം: ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍, സംവിധായകന്‍: ജിയോ ബേബി, നിര്‍മ്മാതാവ്: ജോമോന്‍ ജേക്കബ്, സജിന്‍. എസ്. രാജ്, വിഷ്ണു രാജന്‍, ഡിജോ അഗസ്റ്റിന്‍.മികച്ച രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച നിശ്ചയം, സംവിധായകന്‍: സെന്ന ഹെഗ്ഡേ, നിര്‍മ്മാതാവ്: പുഷ്‌കര മല്ലികാര്‍ജുനയ്യ.മികച്ച സംവിധായകന്‍: സിദ്ധാര്‍ത്ഥ ശിവ, ചിത്രം: എന്നിവര്‍.മികച്ച നടന്‍: ജയസൂര്യ, ചിത്രം: വെള്ളം: ദി എസന്‍ഷ്യല്‍ ഡ്രിങ്ക്.മികച്ച നടി: അന്ന ബെന്‍, ചിത്രം: കപ്പേളമികച്ച സ്വഭാവനടന്‍: സുധീഷ്, ചിത്രങ്ങള്‍: എന്നിവര്‍, ഭൂമിയിലെ മനോഹര സ്വകാര്യം.മികച്ച സ്വഭാവനടി: ശ്രീരേഖ, ചിത്രം: വെയില്‍.മികച്ച ബാലതാരം (ആണ്‍): നിരഞ്ജന്‍ എസ്, ചിത്രം: കാസിമിന്റെ കടല്‍.മികച്ച ബാലതാരം (പെണ്‍): അരവ്യ ശര്‍മ്മ (ബാര്‍ബി), ചിത്രം: പ്യാലി.മികച്ച കഥാകൃത്ത്: സെന്ന ഹെഗ്ഡെ, ചിത്രം: തിങ്കളാഴ്ച നിശ്ചയം.മികച്ച ഛായഗ്രഹകന്‍: ചന്ദ്രു സെല്‍വരാജ്, ചിത്രം: കയറ്റം.മികച്ച തിരക്കഥാകൃത്ത്: ജിയോ ബേബി, ചിത്രം: ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍.മികച്ച ഗാനരചയിതാവ്: അന്‍വര്‍ അലി, ഗാനങ്ങള്‍: സ്മരണകള്‍ കാടായ് (ഭൂമിയിലെ മനോഹര സ്വകാര്യം), തീരമേ തീരമേ (മാലിക്).മികച്ച സംഗീത സംവിധായകന്‍ (ഗാനങ്ങള്‍): എം. ജയചന്ദ്രന്‍, ചിത്രം: സൂഫിയും സുജാതയും, ഗാനം: വാതുക്കല് വെള്ളരിപ്രാവ്.മികച്ച സംഗീത സംവിധായകന്‍ (പശ്ചാത്തല സംഗീതം): എം. ജയചന്ദ്രന്‍, ചിത്രം: സൂഫിയും സുജാതയും.മികച്ച പിന്നണി ഗായകന്‍: ഷഹബാസ് അമന്‍, ഗാനങ്ങള്‍: സുന്ദരനായവനേ (ഹലാല്‍ ലവ് സ്റ്റോറി), ആകാശമായവളെ (വെള്ളം).മികച്ച പിന്നണി ഗായിക: നിത്യ മാമ്മന്‍, ചിത്രം: സൂഫിയും സുജാതയും, ഗാനം: വാതുക്കല് വെള്ളരിപ്രാവ്.മികച്ച ചിത്രസംയോജകന്‍: മഹേഷ് നാരായണന്‍, ചിത്രം: സീ യു സൂണ്‍.മികച്ച കലാസംവിധായകന്‍: സന്തോഷ് രാമന്‍, ചിത്രങ്ങള്‍: പ്യാലി, മാലിക്.മികച്ച സിങ്ക് സൗണ്ട്: ആദര്‍ശ് ജോസഫ് ചെറിയാന്‍, ചിത്രം: സന്തോഷത്തിന്റെ രഹസ്യം.മികച്ച ശബ്ദമിശ്രണം: അജിത് എബ്രഹാം ജോര്‍ജ്, ചിത്രം: സൂഫിയും സുജാതയും.മികച്ച ശബ്ദരൂപകല്‍പ്പന: ടോണി ബാബു, ചിത്രം: ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍.മികച്ച പ്രോസസിംഗ് ലാബ്/ കളറിസ്റ്റ്: ലിജു പ്രഭാകര്‍, ചിത്രം: കയറ്റം.മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്: റഷീദ് അഹമ്മദ്, ചിത്രം: ആര്‍ട്ടിക്കിള്‍ 21.ജനപ്രീതിയും കലാമേന്‍മയുമുള്ള മികച്ച ചിത്രത്തിനുള്ള പ്രത്യേക അവാര്‍ഡ്: അയ്യപ്പനും കോശിയും, നിര്‍മ്മാതാവ്: ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചര്‍ കമ്പനി, സംവിധായകന്‍: സച്ചിദാനന്ദന്‍ കെ.ആര്‍.മികച്ച നവാഗത സംവിധായകന്‍: മുഹമ്മദ് മുസ്തഫ ടി.ടി, ചിത്രം: കപ്പേള.മികച്ച കുട്ടികളുടെ ചിത്രം: ബൊണാമി, നിര്‍മ്മാതാവ്: സിന്‍സീര്‍, സംവിധായകന്‍: ടോണി സുകുമാര്‍.മികച്ച വിഷ്വല്‍ എഫക്ട്സ്: സര്യാസ് മുഹമ്മദ്, ചിത്രം: ലൗ.മികച്ച വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണന്‍, ചിത്രം: മാലിക്.മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍): ഷോബി തിലകന്‍, ചിത്രം: ഭൂമിയിലെ മനോഹര സ്വകാര്യം, കഥാപാത്രം: തമ്പിദുരൈ, തമിഴ്നാട് എസ്.ഐ.മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍) : റിയ സൈറ, ചിത്രം: അയ്യപ്പനും കോശിയും, കഥാപാത്രം: കണ്ണമ്മ.മികച്ച നൃത്തസംവിധാനം: ലളിത സോബി, ബാബു സേവ്യര്‍, ചിത്രം: സൂഫിയും സുജാതയും.സ്ത്രീ/ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവാര്‍ഡ്: നാഞ്ചിയമ്മ, ചിത്രം: അയ്യപ്പനും കോശിയും.പ്രത്യേക ജൂറി അവാര്‍ഡ് (അഭിനയം): സിജി പ്രദീപ്, ചിത്രം: ഭാരത പുഴ.പ്രത്യേക ജൂറി പരാമര്‍ശം (വസ്ത്രാലങ്കാരം): നളിനി ജമീല, ചിത്രം: ഭാരത പുഴ

Author

Leave a Reply

Your email address will not be published. Required fields are marked *