വൈശാഖിന്റ വീട് കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു
തിരുവനന്തപുരം:ജമ്മുകാശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സൈനികന്‍ എച്ച്. വൈശാഖിന്റെ കുടുംബ ത്തിനു പരാമതി ധനസഹായം നല്‍കണമെന്നു അവശ്യപ്പെട്ട് .കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി
കഴിഞ്ഞ ദിവസം വൈശാഖിയ്ന്റ വീട് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചിരുന്നു വളരെ പാവപ്പെട്ട കുടുംബത്തിന്റെ അത്താണിയായിരുന്നു വൈശാഖ് അത് കൊണ്ട് തന്നെ പരമാവധി ധനസഹായം നല്‍കണമെന്നു കത്തില്‍ ആവശ്യപ്പെട്ടു.
കത്തിന്റെ പൂര്‍ണ്ണ രൂപം
ബഹു. മുഖ്യമന്ത്രി,
ജമ്മുകാശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച സൈനികന്‍ എച്ച്. വൈശാഖിന്റെ (24 വയസ്സ്) കുടുംബവീട് ഇന്നലെ (15.10.2011) ഞാന്‍ സന്ദര്‍ശിച്ചിരുന്നു. കൊല്ലം വെളിയം കുടവട്ടൂര്‍ ശില്‍പാലയത്തിലെ ഹരികുമാര്‍ -ബീനകുമാരി ദമ്പതികളുടെ മകനായ വൈശാഖ് നാല് വര്‍ഷം മുന്‍പാണ് കരസേനയില്‍ ചേര്‍ന്നത്. വൈശാഖിന്റെ മരണം ഈ കുടുംബത്തിന് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഈ കുടുംബത്തിന്റെ മൊത്തം സാമ്പത്തിക ഉത്തരവാദിത്വവും ചുമതലയും വൈശാഖാണ് നിര്‍വ്വഹിച്ചിരുന്നത്. വൈശാഖിന്റെ സഹോദരി ബിഎ (ഇംഗ്ലീഷ്) കോഴ്സ് പൂര്‍ത്തീകരിച്ചിട്ടുണ്ട്. കൂടാതെ ലോണ്‍ ഉള്‍പ്പെടെയുള്ള ചില സാമ്പത്തിക ബാധ്യതകളും ഈ കുടുംബത്തിനുണ്ടെന്നാണ് മനസ്സിലാക്കുന്നത്. ഈ സാഹചര്യത്തില്‍ വൈശാഖിന്റെ മരണത്തോടെ പ്രതിസന്ധിയിലായ ഈ കുടുംബത്തിന് സര്‍ക്കാരില്‍ നിന്നും പരമാവധി ധനസഹായം അനുവദിക്കണമെന്നും സഹോദരി ശില്‍പയ്ക്ക് സര്‍ക്കാര്‍ സര്‍വ്വീസില്‍ അനുയോജ്യമായ ഒരു ജോലി നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
രമേശ് ചെന്നിത്തല
ശ്രീ. പിണറായി വിജയന്‍
ബഹു.മുഖ്യമന്ത്രി