മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം ധനസഹായം നല്‍കണം:
നാശ നഷ്ടമുണ്ടായവര്‍ക്ക് സമഗ്ര പാക്കേജ് പ്രഖ്യാപിക്കണം :രമേശ് ചെന്നിത്തല
പ്രകൃതി ദുരന്തങ്ങളില്‍ മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കണമെന്നും നാശനഷ്ടം ഉണ്ടായവര്‍ക്ക് സമഗ്ര നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്ന് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഉരുള്‍പൊട്ടലില്‍ കനത്ത നാശം വിതച്ച കോട്ടയത്തെ കുട്ടിക്കല്‍, ഇടുക്കിയിലെ കൊക്കയാര്‍, കാവാലി തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. ഒരോ സ്ഥലത്തെയും കാഴ്ചകള്‍ ഹൃദയഭേദകമായിരുന്നു. ജനങ്ങളും സര്‍ക്കാരും ഉണര്‍ന്നു
പ്രവര്‍ത്തിച്ചത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കാന്‍ സഹായകമായി.
രാവിലെ 10 മണിക്ക് കോട്ടയത്ത് എത്തിയ അദ്ദേഹം കൂട്ടിക്കല്‍ സന്ദര്‍ശിച്ച ശേഷമാണു ഇടുക്കിയില്‍ എത്തിയത്. കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ആന്റോ ആന്റണി എം.പി, ഡീന്‍ കുര്യാക്കോസ് എം.പി, കെ.സി ജോസഫ് ഇ എം അഗസ്തി, ജോഷി ഫിലിപ്പ്, ടോമി കല്യാണി എന്നിവര്‍ ഒപ്പമുണ്ടായിരുന്നു