വാട്ടര്‍ അതോറിറ്റി പെന്‍ഷന്‍കാരുടെ സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ ഇടപെടണം
കേരള വാട്ടര്‍ അതോറിറ്റിയിലെ പെന്‍ഷന്‍കാരുടെ പ്രതിമാസ പെന്‍ഷന്‍ വിതരണത്തില്‍ ഉണ്ടായ കാലതാമസം മേലില്‍ ഒഴിവാക്കണമെന്നും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ആയ കമ്മ്യൂട്ടേഷന്‍, ഡി.സി. ആര്‍. ജി, ടെര്‍മിനല്‍ സറണ്ടര്‍, പിഎഫ് ക്ലോഷര്‍ തുടങ്ങിയവ വര്‍ഷങ്ങളായി കുടിശ്ശികയായി തുടരുന്ന സാഹചര്യം അവസാനിപ്പിക്കുന്നതിനാവശ്യമായ ഫണ്ട് ജലഅതോറിറ്റിക്ക് ഒറ്റത്തവണയായി സര്‍ക്കാര്‍ അനുവദിക്കണമെന്നും പെന്‍ഷനേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ശ്രീ തമ്പാനൂര്‍ രവി ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പെന്‍ഷനേഴ്സ് കോണ്‍ഗ്രസ് ജലഭവനു മുന്നില്‍ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യഗ്രഹ സമരത്തെ തിരുവനന്തപുരം ഡിസിസി പ്രസിഡണ്ട് ശ്രീ പാലോട് രവി, പെന്‍ഷനേഴ്‌സ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് കെ എസ് രാമചന്ദ്രന്‍ നായര്‍, ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ബഷീര്‍, വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി ബിജു, ജില്ലാ സെക്രട്ടറി സി. റിജിത് മറ്റ് ഭാരവാഹികള്‍ തുടങ്ങിയവര്‍ അഭിസംബോധന ചെയ്തു. സത്യഗ്രഹ പരിപാടിയില്‍ പെന്‍ഷനേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വി വാസുദേവന്‍ നായര്‍ സ്വാഗതം ആശംസിച്ചു. ജില്ലാ പ്രസിഡന്റ് പി കെ ശശീന്ദ്രന്‍ നന്ദി രേഖപ്പെടുത്തി.
വിശ്വാസപൂര്‍വ്വം
ജനറല്‍ സെക്രട്ടറി