പത്തനംതിട്ട : കനത്ത മഴ പെയ്ത 16, 17, 18 തീയതികളില്‍ പത്തനംതിട്ട ജില്ലയിലെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തുകയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തത് 1270 പേരെ. വിവിധ ഓഫീസുകളിലായി 82 കോളുകളാണ് ലഭിച്ചത്. പത്തനംതിട്ട ഫയര്‍ഫോഴ്‌സ് ടീം 606 പേരെയാണ് രക്ഷപ്പെടുത്തിയത്.
അടൂര്‍ ഫയര്‍ഫോഴ്‌സ് ടീം 124 പേരേയും കോന്നി ഫയര്‍ഫോഴ്‌സ് ടീം 20 പേരെയും റാന്നി ഫയര്‍ഫോഴ്‌സ് ടീം 70 പേരെയും തിരുവല്ല ഫയര്‍ഫോഴ്‌സ് ടീം 450 പേരെയുമാണ് രക്ഷപ്പെടുത്തിയത്.
പത്തനംതിട്ടയില്‍ 24 ഫോണ്‍കോളുകളും അടൂരില്‍ ഏഴ് കോളുകളും കോന്നിയില്‍ മൂന്നു കോളും റാന്നിയില്‍ ഒന്‍പത് കോളുകളും തിരുവല്ലയില്‍ 35 കോളും സീതത്തോട് നാല് ഫോണ്‍കോളുകളുമാണ് ഈ ദിവസങ്ങളില്‍ ലഭിച്ചതെന്ന് ജില്ലാ ഫയര്‍ ഓഫീസര്‍ കെ.ഹരികുമാര്‍ അറിയിച്ചു