ലോകമെമ്പാടുമുള്ള കരോൾ സംഗീത പ്രേമികൾക്ക് വേണ്ടി കലാഭവൻ ലണ്ടൻ അന്താരാഷ്ട്ര തലത്തിൽഒരുക്കുന്ന ഓൺലൈൻ ക്രിസ്തുമസ്സ് കരോൾ ഗാന (മലയാളം)മത്സരത്തിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു.
ഒന്നാം സമ്മാനം : ഒരു ലക്ഷം രൂപ
രണ്ടാം സമ്മാനം അൻപതിനായിരം രൂപ
മൂന്നാം സമ്മാനം : ഇരുപത്തിഅയ്യായിരം രൂപ
നിരവധി പ്രോത്സാഹന സമ്മാനങ്ങൾ
-:മത്സര നിബന്ധനകൾ :-
1, പ്രായപരിധി ഇല്ല / ആൺ പെൺ വേർതിരിവ് ഇല്ല
2, ഒരു ടീമിൽ കുറഞ്ഞത് 4 അംഗങ്ങൾ ഉണ്ടായിരിക്കണം, പരമാവധി എത്ര വേണമെങ്കിലും അംഗങ്ങൾക്ക്
പങ്കെടുക്കാം
3, പരമാവധി വീഡിയോ ദൈർഘ്യം 9 മിനിറ്റ്
4, ലാൻഡ് സ്‌കേപ്പ് മോഡിൽ വീഡിയോ ഷൂട്ട് ചെയ്തിരിക്കണം
5, ഓർക്കസ്ട്രയോ കരോക്കയോ പശ്ചാത്തലമായി ഉപയോഗിക്കാം
6, ഒരു ടീമിന് ഒന്നിലധികം ഗാനങ്ങൾ ആകാം
7, വീഡിയോ/ ഓഡിയോ എന്നിവയിൽ യാതൊരുവിധ കൃത്രിമങ്ങൾ /എഡിറ്റിംഗ് ഉണ്ടായിരിക്കാൻ പാടുള്ളതല്ല
9, റെക്കോർഡ് ചെയ്ത വീഡിയോ 2021 ഡിസംബർ 1 മുതൽ സ്വീകരിക്കുന്നതാണ്.
10, വീഡിയോകൾ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 20
11, ക്രിസ്തുമസ് കരോൾ ഗാനങ്ങൾ മലയാളം ഗാനങ്ങൾ ആയിരിക്കണം, പാരഡി ഗാനങ്ങൾ ഉപയോഗിക്കുവാൻ
പാടുള്ളതല്ല
12, ലോകത്തിലെ ഏതു രാജ്യത്തു നിന്നുള്ളവർക്കും ഈ മത്സരത്തിൽ പങ്കെടുക്കാം
13,മലയാളീ അസോസിയേഷനുകൾ, സാംസ്ക്കാരിക സംഘടനകൾ, ഫാമിലി ഗ്രൂപ്പുകൾ, ക്ലബുകൾ
തുടങ്ങിയവയുടെ നേതൃത്വത്തിലോ വ്യക്തികളുടെ നേതൃത്വത്തിലൊ മത്സരത്തിൽ പങ്കെടുക്കാം.
14, തിരഞ്ഞെടുക്കപ്പെടുന്ന എൻട്രികൾ കൊച്ചിൻ കലാഭവൻ ലണ്ടന്റെ ഫേസ്ബുക് പേജിൽ അപ്‌ലോഡ്
ചെയ്യുന്നതായിരിക്കും.ഫൈനലിൽ എത്തുന്ന 10 എൻട്രികൾ ഡിസംബർ 26 നു നടക്കുന്ന ക്രിസ്തുമസ്
ഇവെൻറ്റിൽ പ്രദർശിപ്പിക്കുന്നതും, അതിൽ നിന്നും വിജയികളെ തിരഞ്ഞെടുക്കുന്നതുമായിരിക്കും.
15, സംഗീത സംവിധായകർ, ചലച്ചിത്ര പിന്നണി ഗായകർ അടങ്ങുന്ന ജഡ്‌ജിങ് പാനൽ ആയിരിക്കും
വിജയികളെ നിശ്ചയിക്കുന്നത്.
16, രജിസ്‌ട്രേഷനും, മത്സര എൻട്രികൾ അയക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക
Tel: +44 7841613973
Email : kalabhavanlondon@gmail.com
17, മത്സരത്തിനായി സമർപ്പിക്കുന്ന എൻട്രികൾ ഒരു കാരണവശാലും മത്സരത്തിനു മുൻപോ പിൻപോ
സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുവാൻ പാടുള്ളതല്ല.
18, ഗാന അവതരണ രീതിയും പശ്ചാത്തലവും പ്രത്യേകം ഇവാലുവേഷൻ ചെയ്യപ്പെടുന്നതാണ്. പ്രത്യേക ഡ്രസ്സ്
കോഡ് ഉണ്ടായിരിക്കുന്നതല്ല, എന്നാൽ വസ്ത്രധാരണ ഭംഗി പരിഗണിക്കപ്പെടുന്നതാണ്.
19, വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക് കൊച്ചിൻ കലാഭവൻ ലണ്ടന്റെ ഫേസ്ബുക് പേജ് സന്ദർശിക്കുക.
https://www.facebook.com/COCHIN.KALABHAVAN.LONDON/