ആലപ്പുഴ: വയോജന മന്ദിരങ്ങളിലും മറ്റു ക്ഷേമ സ്ഥാപനങ്ങളിലും നടപ്പാക്കുന്ന ജൈവ പച്ചക്കറി കൃഷി പദ്ധതിയുടെ (ആരാം) ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു. അന്താരാഷ്ട്ര വയോജന മാസാചരണത്തിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പും കാര്‍ഷിക വകുപ്പും സംയുക്തമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
കൃഷിയെ ഹോര്‍ട്ടികള്‍ച്ചര്‍ തെറാപ്പി എന്ന രീതിയില്‍ പ്രയോജനപ്പെടുത്താനാകണമെന്നും മനസിന്റെയും ശരീരത്തിന്റെയും ആരോഗ്യം ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ക്ഷേമ സ്ഥാപനങ്ങളിലെ മികച്ച കര്‍ഷകരായ ജാനകിയമ്മ ( ഗാന്ധി ഭവന്‍ സ്‌നേഹവീട്), പ്രഭാകരന്‍ (അഖില കേരള വൃദ്ധ സദനം), ആര്‍. രാധാകൃഷ്ണന്‍ (സ്‌നേഹധാര) എന്നിവരെ മന്ത്രി ആദരിച്ചു. ക്ഷേമ സ്ഥാപനങ്ങള്‍ക്ക് പച്ചക്കറി തൈകളും വിത്തുകളും ചടങ്ങില്‍ വിതരണം ചെയ്തു.