എഫ്.സി.സി അദ്ധ്യക്ഷയായി ജെസ്സിക്ക റോസന്‍ വോര്‍സിലിനെ ബൈഡന്‍ നോമിനേറ്റ് ചെയ്തു

Spread the love

Picture

വാഷിംഗ്ടണ്‍ ഡി.സി : ഫെഡറേഷന്‍ കമ്മ്യുണിക്കേഷന്‍ കമ്മീഷന്‍ സ്ഥിരം അധ്യക്ഷയായി ജെസ്സിക്ക റോസന്‍ വോര്‍സിലിനെ (50) ബൈഡന്‍ ഒക്ടോബര്‍ 26 ചൊവ്വാഴ്ച നാമനിര്‍ദ്ദേശം ചെയ്തു .

സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ ഈ സ്ഥാനത്ത് അമേരിക്കയില്‍ ആദ്യമായി നിയമിക്കപ്പെടുന്ന വനിതയായിരിക്കും ജെസ്സിക്ക .

വര്‍ഷാരംഭം മുതല്‍ എഫ്.സി.സിയുടെ താല്‍ക്കാലിക അദ്ധ്യക്ഷയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു ഇവര്‍ . എഫ്.സി.സിയില്‍ കഴിഞ്ഞ 20 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന ജെസ്സിക്ക പകുതിവര്‍ഷവും കമ്മീഷണറായിരുന്നു.

Picture2

ഈ നിയമനത്തോടൊപ്പം മറ്റൊരു ചരിത്രം കൂടി കുറിക്കപ്പെട്ടുകയായിരുന്നു . എഫ്.സി.സിയുടെ അഞ്ചംഗ കമ്മീഷണര്‍ തസ്തികയില്‍ ഒഴിവ് വന്ന സ്ഥാനത്തേക്ക് എല്‍.ജി.ബി.റ്റി.ക്യൂ ജിജി സോണിനെ കൂടി നിയമിച്ചിട്ടുണ്ട് .

ജെസ്സിക്കയുടെ നിയമനം സെനറ്റ് അംഗീകരിക്കുകയായെങ്കില്‍ അഞ്ചംഗ എഫ്.സി.സിയില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷം ലഭിക്കും . ജിയോഫ്രി സ്റ്റാര്‍ക്കസാണ് മറ്റൊരു ഡെമോക്രാറ്റിക്ക് , അജിത് പൈ രാജിവച്ച ഒഴിവിലാണ് ജിയോഫ്രിയെ നിയമിച്ചത് . ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തില്‍ മാറ്റം വരുത്തിയ പല നിയമങ്ങളും പുന:സ്ഥാപിക്കുവാന്‍ കമ്മീഷനിലെ ഭൂരിപക്ഷം ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് തുണയാകും .

Author

Leave a Reply

Your email address will not be published. Required fields are marked *