മണപ്പുറം ഫിനാന്‍സിന്റെ ക്രെഡിറ്റ് റേറ്റിങ് S&P ഉയര്‍ത്തി

Spread the love

മണപ്പുറം ഫിനാന്‍സില്‍ 9 കോടിയുടെ കവര്‍ച്ച

കൊച്ചി: മണപ്പുറം ഫിനാന്‍സിന്റെ ക്രെഡിറ്റ് റേറ്റിങ് അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ എസ് ആൻഡ് പി (S&P) ഉയര്‍ത്തി. കമ്പനിയുടെ ദീര്‍ഘകാല വായ്പാക്ഷമത ‘B+’ ല്‍ നിന്നും സ്റ്റേബിള്‍ ഔട്ട്‌ലുക്കോടെ ‘BB-‘ ആയാണ് ഉയര്‍ത്തിയത്. ഹ്രസ്വകാല വായ്പാക്ഷമതയുടെ റേറ്റിങ് ‘B’ ആയും നിലനിര്‍ത്തി. ഇന്ത്യയിലെ മൈക്രോഫിനാന്‍സ് രംഗത്തെ തളര്‍ച്ചയെ കാര്യക്ഷമമായി പ്രതിരോധിക്കാന്‍ കമ്പനിയുടെ സ്വര്‍ണ വായ്പാ ബിസിനസിനു കഴിഞ്ഞെന്ന് S&P വിലയിരുത്തി. ലാഭ സാധ്യതയിലും ആസ്തി ഗുണമേന്മയിലും അടുത്ത ഒരു വര്‍ഷത്തേക്കു കൂടി മണപ്പുറം മറ്റു സ്വര്‍ണ-ഇതര എന്‍ബിഎഫ്സികളേക്കാള്‍ മെച്ചപ്പെട്ട പ്രകടനം തുടരും. അടുത്ത 12 മാസത്തേക്ക് മണപ്പുറത്തിന്റെ മൂലധന അനുപാതം 30%നു മുകളില്‍ തുടരുമെന്നും S&P വിലയിരുത്തുന്നു. ഇത് ഇതര കമ്പനികളേക്കാള്‍ ഏറ്റവും ഉയര്‍ന്ന അനുപാതമാണ്.

“ഈ റേറ്റിങ് ഉയര്‍ച്ച കാണിക്കുന്നത് സമ്പദ്ഘടനയുടെ പൂര്‍ണമായുമുള്ള തിരിച്ചുവരവിനെയും വളര്‍ച്ചയുടെ മികച്ച സാധ്യതകളെയുമാണ്. അസംഘടിത മേഖല പൂര്‍വ്വസ്ഥിതിയില്‍ തിരിച്ചെത്തിയതോടെ സ്വര്‍ണ വായ്പ, മൈക്രോഫിനാന്‍സ് തുടങ്ങി ഞങ്ങളുടെ മറ്റു മേഖലകളിലും മെച്ചപ്പെട്ട വളര്‍ച്ച പ്രതീക്ഷിക്കുന്നു,” മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായ വിപി നന്ദകുമാര്‍ പറഞ്ഞു.

———————————————————————————————————————————————————————————————————-

 

S&P Upgrades Credit Ratings of Manappuram Finance Ltd.

 

Kochi: International rating agency, S&P, has upgraded the long term issuer credit rating of Manappuram Finance Limited (MAFIL) from “B+” to “BB-” with stable outlook. The rating agency also affirmed the ‘B’ short-term issuer credit rating on the company.

According to the Rating Rationale released by S&P, the gold-based lending business of the company has proved to be an effective counterbalance to the weakness in India’s microfinance segment. Manappuram Finance is expected to continue to outperform its non-gold NBFC peers over the next 12 months in terms of asset quality and profitability, which would be reflected in the company’s lower credit costs, above-average profitability, and strong capitalization.

In a statement released to the media, Mr V.P. Nandakumar, MD & CEO, Manappuram Finance Ltd. said, “The upgrade reflects the overall recovery in the economy and better prospects for growth. With the unorganized sector also getting back on its feet, we expect improved growth in gold loans, microfinance, as well as our other business verticals.”

S&P also noted that Manappuram’s gold-based lending model with a three-month tenor allows it to recognize asset quality stress early. However, it said stress will likely remain high in Manappuram’s non-gold portfolio, especially in the micro finance business.  Manappuram’s funding profile is also improving with a shift toward longer tenor debt though material exposure to short-term wholesale funding remains.

The agency expects Manappuram’s risk-adjusted capital ratio to stay above 30% over the next 12 months, one of the highest among its rated peers. Core earnings are likely to remain at more than 5% of its average managed assets during this period.

                     റിപ്പോർട്ട്  :   Anju V (Account Executive)

Author

Leave a Reply

Your email address will not be published. Required fields are marked *