കെപിസിസി പ്രസിഡന്റും ധനകാര്യമന്ത്രിയുമായിരുന്ന എസ്.വരദരാജന് നായരുടെ 107-ാം ജന്മദിന വാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് പുഷ്പാര്‍ച്ചന നടത്തി.
മുന്‍ മുഖ്യമന്ത്രിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെവി തോമസ്, കെപിസിസി ട്രഷറര്‍ പ്രതാപ ചന്ദ്രന്, ജനറല്‍ സെക്രട്ടറി ജിഎസ് ബാബു, കെപിസിസി നിര്‍വാഹക സമതി അംഗം റ്റി.ശരത്ചന്ദ്ര പ്രസാദ്,എം വിന്‍സന്റ് എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുത്തു.