വാഷിംഗ്ടണ്‍ ഡി.സി : യുഎസില്‍ അഞ്ചു വയസ്സ് മുതല്‍ 11 വരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ കോവിഡ് വാക്‌സീന്‍ നല്‍കുന്നതിന് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഒക്ടോ: 29 വെള്ളിയാഴ്ച അംഗീകാരം നല്‍കി.
വെള്ളിയാഴ്ച വൈകിട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ കുട്ടികള്‍ക്ക് അടിയന്തിരമായി വാക്‌സീന്‍ നല്‍കി തുടങ്ങണമെന്നും എഫ്ഡിഎ അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കണമെന്ന് നിര്‍ദേശം നല്‍കിയത്. എഫ്ഡിഎ സിഡിസിയുടെ നിര്‍ദേശം വിശദമായി പരിശോധിച്ചാണ് പുതിയ അംഗീകാരം നല്‍കിയിരിക്കുന്നതെന്നും അധികൃതര്‍ വെളിപ്പെടുത്തി.
എഫ്ഡിഎ അഡ്‌വൈസറി കമ്മറ്റിയും കഴിഞ്ഞയാഴ്ച 17-0 വോട്ടിന് കുട്ടികള്‍ക്ക് ഫൈസര്‍ വാക്‌സീന്‍ നല്‍കുന്നതിനുള്ള അനുമതി നല്‍കിയിരുന്നു.
രണ്ടു ഘട്ടങ്ങളായാണ് കുട്ടികള്‍ക്ക് വാക്‌സീന്‍ നല്‍കുക. മൂന്നാഴ്ച വ്യത്യാസം ഉണ്ടായിരിക്കും. പത്തു മൈക്രോ ഗ്രാം വാക്‌സീന്‍ അഞ്ചു മുതല്‍ 11 വരെയുള്ള കുട്ടികള്‍ക്ക് നല്‍കുക. പന്ത്രണ്ട് വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കുന്നതിന്റെ മൂന്നില്‍ ഒരു ഭാഗം.
ഡോക്ടര്‍മാരും മാതാപിതാക്കളും സ്‌കൂള്‍ സ്റ്റാഫും, കെയര്‍ ഗിവേര്‍സും ഈ ഉത്തരവിനുവേണ്ടിയാണ് കാത്തിരുന്നത്. മില്യണ്‍ കണക്കിന് ഫൈസര്‍ വാക്‌സീന്‍ ഡോക്ടേഴ്‌സ് ഓഫീസുകളിലേക്കും ഫാര്‍മസികളിലേക്കും അയയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു.