വെര്‍ജിനിയായില്‍ ഏര്‍ലി വോട്ടിംഗ് അവസാനിച്ചു-നവംബര്‍ 2ന് തിരഞ്ഞെടുപ്പ്

Spread the love

Picture

വെര്‍ജീനിയ: ഡെമോക്രാറ്റിക് പാര്‍ട്ടിക്കും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും ഒരു പോലെ പ്രതീക്ഷ നല്‍കുന്ന വെര്‍ജിനിയ ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പിനുള്ള ഏര്‍ലി വോട്ടിംഗ് ഒക്ടോബര്‍ 30 ശനിയാഴ്ച അവസാനിച്ചു.

അവസാനദിവസമായ ശനിയാഴ്ച കനത്ത പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡെമോക്രാറ്‌റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ഗവര്‍ണ്ണറുമായിരുന്ന ടെറി മക്കാലിഫും, റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും ബിസിനസ്സുക്കാരനുമായ ഗ്ലെന്‍ യാങ്കിനും തമ്മിലാണ് ഇവിടെ കടുത്ത മത്സരം നടക്കുന്നത്.

വര്‍ഷങ്ങളായ ബ്ലൂ സ്റ്റേറ്റായി അറിയപ്പെടുന്ന വെര്‍ജീനിയായില്‍ കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബൈഡന്‍ ട്രമ്പിനേക്കാള്‍ പത്തുശതമാനം കൂടുതല്‍ വോട്ടു നേടിയിരുന്നു.

Picture3പ്രസിഡന്റ് ബൈഡന്‍ പ്രസിഡന്റായതിനുശേഷം സ്വീകരിച്ച പല തീരുമാനങ്ങളും വെര്‍ജീനിയാ വോട്ടര്‍മാര്‍ അംഗീകരിക്കുന്നില്ലാ എന്നതാണ് ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ആശങ്ക വളര്‍ത്തുന്നത്. പല തിരഞ്ഞെടുപ്പു വേദികളിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ട്രമ്പിന്റെ നേര്‍ പകര്‍പ്പാണെന്ന് ബൈഡന്‍ പ്രഖ്യാപിച്ചത് പാര്‍ട്ടിക്ക് ഗുണത്തേക്കാള്‍ ദോഷമാണ് വരുത്തിവെച്ചിരിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ട്രമ്പിനെ യോഗങ്ങളില്‍ നിന്നും മാറഅറി നിര്‍ത്തിയിട്ടുണ്ടെന്ന് വസ്തുത ബൈഡന്‍ ബോധപൂര്‍വ്വം മറച്ചുവെച്ചതും തിരിച്ചടിയാകാനാണ് സാധ്യത. പ്രാഥമിക തിരഞ്ഞെടുപ്പു സര്‍വ്വേകളില്‍ ഊര്‍ജ്ജസ്വലനും വ്യവസായിയുമായ ഗ്ലെന്‍ യാങ്കിന്‍ ഡമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയേക്കാള്‍ മുന്നിട്ടു നില്‍ക്കുന്നു. നവംബര്‍ 2ന് നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ വെര്‍ജീനിയ റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേടുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Author

Leave a Reply

Your email address will not be published. Required fields are marked *